
ചാലക്കുടി : മർച്ചന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ സമാദരണ സദസ് സംഘടിപ്പിച്ചു. ടി.ജെ.സനീഷ് കുമാർ ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് ജോയ് മൂത്തേടൻ അദ്ധ്യക്ഷനായി. ഐ.പി.എസ് ലഭിച്ച ക്രൈം ബ്രാഞ്ച് എസ്.പി കെ.എസ്.സുദർശൻ, തൃശൂർ ജില്ലാ പ്രിൻസിപ്പൽ ഗവ. പ്ലീഡർ ആൻഡ് പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ.കെ.ബി.സുനിൽകുമാർ, ജനപ്രതിനിധിയായി 25 വർഷം പൂർത്തീകരിച്ച മുൻ നഗരസഭ ചെയർമാൻ വി.ഒ.പൈലപ്പൻ എന്നിവരെ അനുമോദിച്ചു. നഗരസഭ ചെയർമാൻ ഇൻ ചാർജ്ജ് സിന്ധു ലോജു, നിതാ പോൾ, സി.എസ്.സുരേഷ്, സി.പി.പോൾ, റെയ്സൻ ആലൂക്ക, ഷൈജു പുത്തൻപുരയ്ക്കൽ, അഡ്വ.എം.ഡി.ഷാജു, ഫാ.ആന്റു ആലപ്പാട്ട്, ഫാ.തോമസ് എളംകുന്നപ്പുഴ, ഡോ.സിസ്റ്റർ ഐറിൻ തുടങ്ങിയവർ സംസാരിച്ചു.
പൈതൃകത്തിന്റെയും ശാസ്ത്ര സാങ്കേതിക വിദ്യയുടെയും
കൂടിച്ചേരൽ നവഭാരതത്തെ സൃഷ്ടിക്കും: ഡോ.എം.അബ്ദുൽ സലാം
തൃശൂർ: ഭാരതീയ പൈതൃകത്തിന്റെയും ശാസ്ത്ര സാങ്കേതിക വിദ്യയുടെയും കൂടിച്ചേരലാണ് നവഭാരതത്തെ സൃഷ്ടിക്കുന്നതെന്ന് കലിക്കറ്റ് സർവകലാശാല മുൻ വി.സി ഡോ.എം.അബ്ദുൽ സലാം. ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന പഠനശിബിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ദേശീയതയുടെ അടിത്തറയിൽ ഭാരതം സുശക്തമായി കൊണ്ടിരിക്കുകയാണ്. ദേശീയ ശക്തികളുടെ സംഘടിത കരുത്ത് കാലഘട്ടത്തിന്റെ ആവശ്യമാണ്. ഭാരതീയ വിചാരകേന്ദ്രം ദേശീയ ശക്തികൾക്ക് വഴികാട്ടുന്ന പ്രസ്ഥാനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഭാരതീയ വിചാരകേന്ദ്രം ഡയറക്ടർ ആർ.സഞ്ജയൻ അദ്ധ്യക്ഷനായി. മധുര ആർട്സ് ആൻഡ് സയൻസ് കോളേജ് അസോസിയേറ്റ് പ്രൊഫസർ ഡോക്ടർ.ആർ.സുബ്രഹ്മണി "മഹർഷി അരവിന്ദനും ഭാരതവും" എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നിർവഹിച്ചു. സംസ്ഥാന പ്രസിഡന്റ് ഡോ.എം.മോഹൻദാസ് സന്നിഹിതനായി. നവോത്ഥാന മൂല്യങ്ങളും സമകാലീന കേരളവും എന്ന വിഷയത്തിൽ മുൻ ഡി.ജി.പി ഡോ.ജേക്കബ് തോമസ്, ഡോ.പി.ശിവപ്രസാദ് തുടങ്ങിയവർ ക്ലാസ് നയിച്ചു. ഡോ.എസ്.ആദികേശവൻ, ഡോ.എം.മോഹൻദാസ്, പത്മജൻ കാളിയമ്പത്ത്, കേണൽ ഡിന്നി, ഡോ.വി.പ്രസന്നകുമാർ, ഡോ.കെ.എൻ.മധുസൂദനൻ പിള്ള, സംസ്ഥാന ജനറൽ സെക്രട്ടറി കെ.സി.സുധീർ ബാബു, ജില്ലാ അദ്ധ്യക്ഷൻ സി.എൻ.മുരളീധരൻ നായർ തുടങ്ങിയവർ സംസാരിച്ചു.