ചാലക്കുടി: മലയോര ഹൈവേയുടെ നിർമ്മാണത്തിന് മുന്നോടിയായി സമീപ പ്രദേശങ്ങളായ ചായപൻകുഴി, കുറ്റിച്ചിറ എന്നിവിടങ്ങിലെ റോഡ് പൊതുമരാമാത്ത് വകുപ്പിന് കൈമാറണമെന്നും ഇത് അതിരപ്പിള്ളിയിലേക്കുള്ള ടൂറിസ്റ്റ് ഹൈവേയാക്കി മാറ്റണമെന്നും കോടശേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി സർക്കാരിനോട് ആവശൃപ്പെട്ടു. ആനമല റോഡിൽ ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിന് ഇത് ഉപകരിക്കുമെന്നും യോഗം ചൂണ്ടിക്കാട്ടി. മണ്ഡലം പ്രസിഡന്റ് സി.വി. ആന്റണി അദ്ധ്യക്ഷനായി. ന്യൂനപക്ഷ സെൽ പ്രസിഡന്റ് കെ.എം. ജോസ് എന്നിവർ സംസാരിച്ചു.