1
കോവിലൻ

തൃശൂർ: ശക്തിയുള്ളവൻ പറയുന്നത് സത്യമാകുന്ന ഒരു ലോകമുണ്ടാകുമെന്നും വിഡ്ഢികളെ ഉണ്ടാക്കുന്ന അത്തരമൊരു സർവാധിപത്യ വ്യവസ്ഥ സംജാതമാകുമെന്നും പ്രവചിച്ച എഴുത്തുകാരനാണ് കോവിലനെന്ന് കൽപ്പറ്റ നാരായണൻ. കോവിലൻ ജന്മശതാബ്ദി ഉദ്ഘാടന യോഗത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

കലിക്കറ്റ് സർവ്വകലാശാല നൽകുമെന്ന് പ്രഖ്യാപിച്ച ഡി ലിറ്റ് ബിരുദം മരണാനന്തര ബഹുമതിയായി നൽകുന്ന കാര്യം ബന്ധപ്പെട്ട വകുപ്പുകളുടെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് ജന്മശതാബ്ദി ഉദ്ഘാടനം ചെയ്ത മന്ത്രി കെ. രാധാകൃഷ്ണൻ വ്യക്തമാക്കി. പി. ബാലചന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷനായി.

കവി കെ.വി. രാമകൃഷ്ണൻ മുഖ്യാതിഥിയായി. യുവ എഴുത്തുകാർക്കുള്ള 'ദേശത്തിന്റെ എഴുത്ത്, ശിൽപ്പശാല ഡോ. ആർ. സുരേഷ് നയിച്ചു. കെ.എഫ്. ഡേവിസ്, ഏ.ഡി. ആന്റു, പി.ജെ. സ്റ്റൈജു, പൗർണിമ എം.ജെ, വി.കെ. നാരായണൻ നമ്പൂതിരി, പി.ആർ.എൻ. നമ്പീശൻ , പ്രൊഫ. എം. ചന്ദ്ര മണി , ഹരീഷ് നാരായണൻ, വക്കം ആർ. ജയപ്രകാശ് എന്നിവർ പ്രസംഗിച്ചു.