
കൊടുങ്ങല്ലൂർ : ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ പെരുന്നാൾ നമസ്‌കാരം ഇന്ത്യയിലെ ആദ്യ മുസ്ലിം പള്ളിയായ കൊടുങ്ങല്ലൂർ ചേരമാൻ ജുമാ മസ്ജിദിൽ. ഇന്ന് ആലുവയിൽ നിന്നും തൃശൂരിലേക്കുള്ള യാത്രയ്ക്കിടയിലാണ് ചേരമാൻ ജുമാ മസ്ജിദിൽ പെരുന്നാൾ നമസ്‌കാരത്തിനായി വന്നുചേരുക. രാവിലെ 7.45 മുതൽ 8.45 വരെയാണ് പെരുന്നാൾ നമസ്‌കാരം. ഇതിന്റെ ഭാഗമായി സുരക്ഷാ ഉദ്യോഗസ്ഥർ ചേരമാൻ ജുമാ മസ്ജിദും പരിസരവും ശനിയാഴ്ച പരിശോധന നടത്തി. നേരത്തെ ഒരു തവണ ഗവർണർ മസ്ജിദ് സന്ദർശിച്ചിരുന്നു. മസ്ജിദിൽ 2019 ലായിരുന്നു ഗവർണറുടെ അന്നത്തെ സന്ദർശനം.