പാവറട്ടി: ടൗൺ ജുമാ മസ്ജിദിൽ നടന്ന വലിയ പെരുന്നാൾ നമസ്‌കാരത്തിന് ഖത്തീബ് ഖാലിദ് സഹദി നേതൃത്വം നൽകി. ടൗൺ ജുമാ മസ്ജിദ് പ്രസിഡന്റ് ഹുസൈൻ കാരാട്ട്, സെക്രട്ടറി എ.കെ. അബ്ദുള്ളക്കുട്ടി, ആർ.എം. അഷ്‌കർ, എൻ.എ. ഹസൻ, ആർ.വി. അയ്യൂബ്, റഷീദ് പുച്ചേരി എന്നിവർ പെരുന്നാളിനോട് അനുബന്ധിച്ച് നടക്കുന്ന ചടങ്ങുകൾക്ക് നേതൃത്വം നൽകി.