ചേലക്കര: പങ്ങാരപ്പിള്ളി പരക്കോട്ട് കാർത്യായനി ഭഗവതി ക്ഷേത്രത്തിൽ പ്രതിഷ്ാഠ ദിനം ആഘോഷിച്ചു. ചടങ്ങുകൾക്ക് ക്ഷേത്രം തന്ത്രി പുലിയന്നൂർ ശ്രീരാജ് നമ്പൂതിരി, മേൽശാന്തി ശ്രീധരൻ നമ്പൂതിരി എന്നിവർ മുഖ്യ കാർമികത്വം വഹിച്ചു. വിവിധ ക്ഷേത്ര ചടങ്ങുകൾക്കും മേളത്തിനും ശേഷം കുമാരി രശ്മി മണികണ്ഠൻ അവതരിപ്പിച്ച തായമ്പകയും അരങ്ങേറി. ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് ശശികുമാർ മൊടായ്ക്കൽ, സെക്രട്ടറി രാഹുൽ പൊന്നത്തേതിൽ, ട്രഷറർ ഗിരീഷ് വാസുദേവൻ, പ്രദീപ് വെട്ടേക്കാട്ട്, അജീഷ് മൊടായ്ക്കൽ, സുരേഷ് ബാബു നന്ദനം, സനീഷ്, നിഖിൽ, പ്രമോദ്, വേലു, ദീപ, പ്രീത, സുമതി മൊടായ്ക്കൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.