എസ്.എൻ.ഡി.പി വടക്കെ തൊറവ് ശാഖാ വാർഷിക പൊതുയോഗത്തിൽ കെ.കെ. രാമചന്ദ്രൻ എം.എൽ.എയെ ശാഖാ പ്രസിഡന്റ് പി.കെ. സെൽവരാജ് ആദരിക്കുന്നു.
പുതുക്കാട്: എസ്.എൻ.ഡി.പി വടക്കെ തൊറവ് ശാഖാ വാർഷിക പൊതുയോഗം യൂണിയൻ പ്രസിഡന്റ് സി.ജെ. ജനാർദ്ദനൻ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് പി.കെ. സെൽവരാജ് അദ്ധ്യക്ഷനായി. കെ.കെ. രാമചന്ദ്രൻ എം.എൽ.എ, പഞ്ചായത്ത് പ്രസിഡന്റ് കെ.എം. ബാബുരാജ്, അംഗം സി.സി. സോമസുന്ദരൻ, ശാഖയിലെ 75 വയസ് പിന്നിട്ടവർ, എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉയർന്ന മാർക്ക് നേടിയ വിദ്യാർത്ഥികൾ, എസ്.എൻ.ഡി.പി യോഗം സംഘടിപ്പിച്ച മെഗാ മോഹിനിയാട്ടത്തിൽ പങ്കെടുത്ത അമിത തിലക്, സ്വാതി സോമസുന്ദരൻ എന്നിവരെ പൊതുയോഗം ആദരിച്ചു. ശാഖാ സെക്രട്ടറി പി.ആർ. തിലകൻ വരവ് ചെലവ് കണക്ക് അവതരിപ്പിച്ചു. യൂണിയൻ സെക്രട്ടറി ടി.കെ. രവീന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. യൂണിയൻ വൈസ് പ്രസിഡന്റ് ബേബി കീടായി, യൂണിയൻ ഭാരവാഹികളായ പി.ആർ. വിജയകുമാർ, രാജീവ് കരോട്ട്, ഭാഗ്യവതി ചന്ദ്രൻ, അഭിലാഷ് നെല്ലായി, ശാഖാ വൈസ് പ്രസിഡന്റ് ദിനേഷ് കുമാർ, യൂണിയൻ പ്രതിനിധി സി.സി. സോമസുന്ദരൻ എന്നിവർ പ്രസംഗിച്ചു. പുതിയ ഭാരവാഹികളായി പി.കെ. സെൽവരാജ് (പ്രസിഡന്റ്), പി.ആർ. തിലകൻ (സെക്രട്ടറി), ദിനേഷ് കുമാർ (വൈസ് പ്രസിഡന്റ്), സി.സി. സോമസുന്ദരൻ (യൂണിയൻ പ്രതിനിധി) എന്നിവരെ തിരഞ്ഞെടുത്തു.