ldf

ഇഞ്ചക്കുണ്ട് സർവീസ് സഹകരണ ബാങ്കിൽ എൽ.ഡി.എഫ് പ്രവർത്തകർ നടത്തിയ ആഹ്ലാദ പ്രകടനം.

ഇഞ്ചക്കുണ്ട്: സർവീസ് സഹകരണ ബാങ്ക് ഭരണസമിതിയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് വിജയം. ആകെയുള്ള 13 സീറ്റിലും എൽ.ഡി.എഫ് വിജയക്കൊടി പാറിച്ചു. അഡ്വ. ആദർശ്‌രാജ്, ഗോപാലൻ ചുള്ളിപ്പറമ്പിൽ, തോമസ് പഞ്ഞിക്കാരൻ, പ്രിൻസ് പാലക്കാട്ടുമലയിൽ, ബൈജു വൈപ്പൻകാടൻ, എം.ജെ. ഷാജു മുല്ലക്കുന്നേൽ, ഹരിദാസ് വൈക്കപ്പറമ്പിൽ, റോയ് കപ്പിലുമാംതടത്തിൽ, ഉഷ രാജൻ, സിനി രാജേഷ്, റോസ്മി ജോയ് നെടുമറ്റത്തിൽ, സനൂപ് ആരോടി, ജെസ്റ്റോ ചേളിപറമ്പിൽ എന്നിവരാണ് വിജയിച്ചത്. തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനുശേഷം എൽ.ഡി.എഫ് പ്രവർത്തകർ വിജയിച്ച സ്ഥാനാർഥികളോടൊപ്പം ആഹ്ലാദ പ്രകടനം നടത്തി.