പഴയന്നൂർ: പഴയന്നൂർ എസ്.എൻ.ഡി.പി ശാഖയിലെ ഗുരുമന്ദിരത്തിലെ ഗുരുദേവ പ്രതിഷ്ഠയുടെ ഏഴാം വാർഷിക ദിനം നാളെ ആഘോഷിക്കും. രാവിലെ ഗണപതി ഹോമം, 6 ന് കലശാഭിഷേകം, വിശേഷ വഴിപാടുകൾ എന്നിവ നടക്കും. രാവില 7 മണിക്ക് നടക്കുന്ന പ്രതിഷ്ഠാദിന സമ്മേളനം എസ്.എൻ.ഡി.പി ചേലക്കര യൂണിയൻ സെക്രട്ടറി വി.എം. ധർമ്മപാലൻ ഉദ്ഘാടനം ചെയ്യും. ശാഖാ പ്രസിഡന്റ് പി. രാജൻ അദ്ധ്യക്ഷനാകും. മുണ്ടൂർ നാരായണ ഭക്താശ്രമത്തിലെ ബ്രഹ്മശ്രീ നാരായണ ഭക്താനന്ദ സ്വാമി അനുഗ്രഹ പ്രഭാഷണം നടത്തും. ശാഖാ രക്ഷാധികാരി നാരായണൻ മാസ്റ്റർ, സെക്രട്ടറി സജേഷ്, മുൻ പ്രസിഡന്റ് വിജയകുമാർ, വൈസ് പ്രസിഡന്റ് രജനി സുരേഷ് തുടങ്ങിയവർ സംസാരിക്കും. വൈകുന്നേരം സർവ്വൈശ്വര്യ പൂജ, ദീപാരാധന, നിറമാല എന്നിവയും ഉണ്ടാകും.