ഗുരുവായൂർ: പ്രശസ്ത മൃദംഗ വിദ്വാനും ആകാശവാണി ആർട്ടിസ്റ്റുമായിരുന്ന എം. പുരുഷോത്തമ ശർമ്മയുടെ എട്ടാം ചരമവാർഷികം ഗുരുവന്ദന ദിനമായി ആചരിച്ചു. മമ്മിയൂർ ദേവസ്വം ചെയർമാൻ ജി.കെ. പ്രകാശൻ ഉദ്ഘാടനം ചെയ്തു. തൃശൂർ ബി. ജയറാം അദ്ധ്യക്ഷത വഹിച്ചു. വയലിൻ വിദ്വാൻ നെടുമങ്ങാട് ശിവാനന്ദൻ അനുസ്മരണം നടത്തി. വി.സി. സ്വാതിലക്ഷ്മി, ഗിരിധർ രാജൻ, വി.സി. വിഘ്‌നേഷ്‌നാഥ്, പൃഥ്വീനാഥ് പി. മേനോൻ എന്നിവരുടെ ലയവിശ്വാസവും ആദർശ് അജയകുമാർ, വിഷ്ണു ചിന്താമണി, ഷോമി ഡേവിസ് എന്നിവരുടെ ലയതരംഗവും വയലിൻ കച്ചേരിയും ഉണ്ടായിരുന്നു. ഡോ. സിന്ധു ദിലീപ്, നിരഞ്ജന പത്മനാഭൻ, ചാലക്കുടി രാംകുമാർ വർമ്മ, വെള്ളാറ്റഞ്ഞൂർ ശ്രീജിത് തുടങ്ങിയവർ പങ്കെടുത്തു.