തൃശൂർ: കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി പുഴയ്ക്കൽ ഏരിയ കൺവെൻഷൻ സംസ്ഥാന ജോയിന്റ് സെക്രട്ടറി ബിന്നി ഇമ്മട്ടി ഉദ്ഘാടനം ചെയ്തു. വ്യാപാരമേഖലയിലെ ഓൺലൈൻ കുത്തകകളെ കേന്ദ്ര സർക്കാർ നിയന്ത്രിക്കണമെന്ന് ബിന്നി ഇമ്മട്ടി കേന്ദ്രസർക്കാറിനോട് ആവശ്യപ്പെട്ടു. ഏരിയ പ്രസിഡന്റ് കെ.ബി. സതീഷ് അദ്ധ്യക്ഷത വഹിച്ചു. പുഴയ്ക്കൽ ഏരിയ സെക്രട്ടറി രാജൻ ഡയമണ്ട് റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എം. ലെനിൻ, ജില്ലാ പ്രസിഡന്റ് ബാബു ആന്റണി, ജില്ല വൈസ് പ്രസിഡന്റ് പി.ടി. ഡേവിഡ്, പി.കെ. മുകുന്ദൻ, സി.ഐ.ടി.യു ഏരിയ സെക്രട്ടറി കെ.എൻ. കൃഷ്ണകുമാർ എന്നിവർ സംസാരിച്ചു. ചടങ്ങിൽ ഉന്നത വിജയം കരസ്ഥമാക്കിയ വ്യാപാരികളുടെ മക്കൾക്ക് മൊമന്റോ നൽകി. ലയൺസ് ക്ലബ് ഭാരവാഹികളായി തിരഞ്ഞെടുത്ത പുഴയ്ക്കൽ സമിതി ഭാരവാഹികളായ വർഗീസ് തോമാസ്, ടി.എൽ. ഷാജു എന്നിവരെ ആദരിച്ചു. പ്രസിഡന്റായി പി. പ്രസാദ്, സെക്രട്ടറി കെ.ബി. സതീഷ്, ട്രഷറർ സി.കെ. ഷാജു എന്നിവരെ തെരഞ്ഞെടുത്തു.