akkare

ഗുരുവായൂർ: അരങ്ങേറ്റ ചിത്രത്തിൽ പ്രശസ്ത നടന്മാരെ അണിനിരത്തി പ്രതിഭ തെളിയിച്ചയാളായിരുന്നു സംവിധായകൻ കെ.എൻ.ശശിധരൻ. 1984ൽ പി.കെ.നന്ദനവർമ്മയുടെ അക്കരെ എന്ന നോവലിനെ അടിസ്ഥാനമാക്കി അതേ പേരിലാണ് ശശിധരൻ ആദ്യ സിനിമയൊരുക്കുന്നത്. പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ബിരുദം കരസ്ഥമാക്കിയ ശേഷമായിരുന്നു സിനിമാപ്രവേശനം. ഭരത് ഗോപിയും മാധവിയുമായിരുന്നു നായകനും നായികയും. ഇവർക്ക് പുറമേ നെടുമുടി വേണു, മമ്മുട്ടി, മോഹൻലാൽ എന്നിവരും ഈ പടത്തിൽ വേഷമിട്ടു. 1984 ഒക്ടോബർ 14 നായിരുന്നു ചിത്രത്തിന്റെ റിലീസിംഗ്. ഗുരുവായൂർ, ചാവക്കാട് മേഖലയിലായിരുന്നു ഷൂട്ടിംഗ്. സ്വസ്ഥവും മാന്യമായി ഒരു സർക്കാർ തൊഴിൽചെയ്തു ജീവിക്കുന്ന തഹസിൽദാരായ ഒരാൾക്ക് അത്യാഗ്രഹിയായ ഭാര്യ വരുത്തിവയ്ക്കുന്ന വിനയാണ് ഈ ചിത്രത്തിന്റെ ഇതിവൃത്തം. ഗൾഫുകാരെ അസൂയയോടെയും അമ്പരപ്പോടെയും കാണുന്ന സമൂഹമാണ് ഈ സിനിമയുടെ കേന്ദ്രബിന്ദു. സിനിമയുടെ നിർമ്മാണവും തിരക്കഥയും സംഭാഷണവും എഴുതിയതും ശശിധരൻ തന്നെയായിരുന്നു. ആദ്യകാലത്ത് സിനിമാ സംവിധാനത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചെങ്കിലും പിന്നീട് പരസ്യചിത്രങ്ങളിലേക്ക് തിരിഞ്ഞു. ചില സന്ദർഭങ്ങളിലെങ്കിലും മലയാളിയുടെ നാവിൽ ഓടിയെത്തുന്ന ' വന്നല്ലോ വനമാല ' പരസ്യം ശശിധരൻ സംവിധാനം ചെയ്തതാണ്. 2014ൽ അനുപം ഖേർ, ബേബി അനിഖ തുടങ്ങിയവർ അഭിനയിച്ച നയനയാണ് അവസാന ഫീച്ചർ സിനിമ. 1985ൽ കാണാതായ പെൺകുട്ടി എന്ന ചിത്രവും സംവിധാനം ചെയ്തു. ഗുരുവായൂർ എ.യു.പി സ്‌കൂൾ മാനേജറായിരുന്ന പരേതനായ നാരായണൻ മാഷിന്റെ മകനാണ്. ഭാര്യ : വീണ. മക്കൾ : ഋതു, മുഖിൽ. മരുമകൾ : ഇന്ദുലേഖ.

ന​ട​ന്റെ​ ​തെ​റ്റി​ന് നി​ർ​മ്മാ​താ​വും
ശി​ക്ഷി​ക്ക​പ്പെ​ടു​ന്നു​:​ ​സം​വി​ധാ​യ​ക​ൻ​ ​സ​ജീ​വ​ൻ​ ​അ​ന്തി​ക്കാ​ട്

തൃ​ശൂ​ർ​:​ ​പോ​ക്‌​സോ​ ​കേ​സി​ൽ​ ​ന​ട​ൻ​ ​ശ്രീ​ജി​ത്ത് ​ര​വി​ ​അ​റ​സ്റ്റി​ലാ​യ​ത് ​താ​ൻ​ ​സം​വി​ധാ​നം​ ​ചെ​യ്ത​ ​സി​നി​മ​യു​ടെ​ ​റി​ലീ​സി​നെ​ ​ബാ​ധി​ച്ചെ​ന്നും​ ​ന​ട​ൻ​ ​ചെ​യ്യു​ന്ന​ ​തെ​റ്റു​ക​ൾ​ക്ക് ​നി​ർ​മ്മാ​താ​വും​ ​ശി​ക്ഷി​ക്ക​പ്പെ​ടു​ന്നെ​ന്നും​ ​സം​വി​ധാ​യ​ക​ൻ​ ​സ​ജീ​വ​ൻ​ ​അ​ന്തി​ക്കാ​ട്.​ ​ശ്രീ​ജി​ത്ത് ​ര​വി​യും​ ​ജോ​യ് ​മാ​ത്യു​വു​മാ​ണ് ​'​ലാ​ ​ടൊ​മാ​റ്റി​ന​'​ ​എ​ന്ന​ ​ത​ന്റെ​ ​സി​നി​മ​യി​ലെ​ ​നാ​യ​ക​ന്മാ​ർ.​ ​സി​നി​മ​യു​ടെ​ ​ജോ​ലി​ ​പൂ​ർ​ത്തി​യാ​യി​ ​റി​ലീ​സി​ന് ​പാ​ക​മാ​യ​പ്പോ​ഴാ​ണ് ​ന​ട​ന്റെ​ ​പേ​രി​ൽ​ ​കേ​സു​ണ്ടാ​യ​ത്.​ ​ശ്രീ​ജി​ത്ത് ​ര​വി​ ​കു​റ്റ​ക്കാ​ര​ന​ല്ല​ ​എ​ന്നു​പ​റ​യു​ന്നി​ല്ല.​ ​പ​ക്ഷേ​ ​അ​ദ്ദേ​ഹ​ത്തി​ന് ​മാ​ന​സി​ക​പ്ര​ശ്‌​നം​ ​ഉ​ണ്ടാ​യി​രു​ന്നെ​ന്ന് ​സം​ഭ​വ​ത്തി​ന് ​ശേ​ഷ​മാ​ണ് ​അ​റി​ഞ്ഞ​ത്.​ ​അ​ദ്ദേ​ഹം​ ​അ​ഭി​ന​യി​ച്ച​തി​ന്റെ​ ​പേ​രി​ൽ​ ​റി​ലീ​സി​ന് ​തി​യേ​റ്റ​റു​ക​ൾ​ ​കി​ട്ടു​ന്നി​ല്ല.​ ​ത​രാ​മെ​ന്ന് ​പ​റ​ഞ്ഞ​വ​ർ​ ​ഇ​പ്പോ​ൾ​ ​പ​ല​ ​ത​ട​സ​ങ്ങ​ളും​ ​ഉ​ന്ന​യി​ക്കു​ന്നു.​ ​ഒ.​ടി.​ടി​ ​റി​ലീ​സി​നെ​യും​ ​സം​ഭ​വം​ ​പ്ര​തി​സ​ന്ധി​യി​ലാ​ക്കി.​ 1.40​ ​കോ​ടി​ ​മു​ട​ക്കി​യ​ ​ചി​ത്ര​മാ​ണി​ത്.​ ​ഒ​രു​ ​ന​ട​ന്റെ​ ​ഉ​ത്ത​ര​വാ​ദി​ത്വം​ ​ഷൂ​ട്ടിം​ഗ് ​തീ​രു​ന്ന​തോ​ടെ​ ​അ​വ​സാ​നി​ക്കു​ന്നി​ല്ല.​ ​റി​ലീ​സ് ​ചെ​യ്ത് ​അ​തി​ന്റെ​ ​വി​ജ​യ​ത്തി​ന് ​പ്ര​വ​ർ​ത്തി​ക്കേ​ണ്ട​ ​വ്യ​ക്തി​യാ​ണ് ​ന​ട​ൻ.​ ​സി​നി​മ​യ്ക്ക് ​പി​ന്നി​ൽ​ ​ക​ഷ്ട​പ്പെ​ട്ട​വ​രെ​ ​ഒ​രു​ ​കാ​ര്യ​വു​മി​ല്ലാ​തെ​ ​പ്ര​യാ​സ​പ്പെ​ടു​ത്തു​ന്ന​ ​സം​ഭ​വ​മാ​ണി​പ്പോ​ഴു​ണ്ടാ​യ​ത്.​ ​ത​ന്റെ​ ​സി​നി​മ​യ്ക്ക് ​അ​വ​സ​രം​ ​നി​ഷേ​ധി​ക്ക​രു​തെ​ന്ന് ​തി​യേ​റ്റ​ർ​ ​ഉ​ട​മ​ക​ളോ​ടും​ ​ഓ​ൺ​ലൈ​ൻ​ ​റി​ലീ​സിം​ഗ് ​പ്ലാ​റ്റ്‌​ഫോ​മു​ക​ളോ​ടും​ ​സ​ജീ​വ​ൻ​ ​അ​ന്തി​ക്കാ​ട് ​പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ​ ​അ​ഭ്യ​ർ​ത്ഥി​ച്ചു.​ ​ന​രേ​ന്ദ്ര​ൻ​ ​കൂ​ടാ​ൻ,​ ​കെ.​ജെ.​ജോ​യ് ​മ​ന​ക്കൊ​ടി​ ​എ​ന്നി​വ​രും​ ​പ​ങ്കെ​ടു​ത്തു.