മണ്ണുത്തി: എസ്.എൻ.ഡി.പി നെല്ലങ്കര മുക്കാട്ടുകര ശാഖയുടെ കീഴിലുള്ള ശിവഗിരി പുരുഷ സ്വയംസഹായ സംഘത്തിന്റെ കുടുംബ സംഗമം തൃശൂർ യൂണിയൻ കാൺസിലർ മോഹനൻ നെല്ലിപറമ്പിൽ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് കെ.എം. രാജു അദ്ധ്യക്ഷത വഹിച്ചു. സംഘാഗംങ്ങൾ പ്രാർത്ഥന ചൊല്ലി ആരംഭിച്ച പരിപാടിയിൽ മുൻ പ്രസിഡന്റ് കെ.ആർ. വിജയൻ ഭദ്രദീപം തെളിച്ചു. സംഘം കൺവീനറും ശാഖാ സെക്രട്ടറിയുമായ മോഹനൻ കല്ലടി സ്വാഗതം പറഞ്ഞു. തുടർന്ന് വിരുന്നു സത്കാരവും കുട്ടികളുടെ കലാപരിപാടികളും നടന്നു.