വടക്കാഞ്ചേരി: നഗരസഭാ പരിധിയിൽ തെരുവ് നായ ശല്ല്യം വർദ്ധിച്ചതിനാൽ നഗരസഭ അടിയന്തര സ്റ്റിയറിംഗ് കമ്മിറ്റി യോഗം ചേർന്നു. തെരുവുനായ്ക്കളെ പിടിക്കുന്നതിന് ക്വട്ടേഷൻ ക്ഷണിക്കാൻ യോഗം തീരുമാനിച്ചു. നഗരസഭ ചെയർമാൻ പി.എൻ. സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ പി.ആർ. അരവിന്ദാഷൻ, എം.ആർ. അനൂപ് കിഷോർ, സ്വപ്ന ശശി എന്നിവർ പ്രസംഗിച്ചു.