meeting
വ്യാപാരി വ്യവസായി ഏകോപന സമിതി അർദ്ധവാർഷിക പൊതയോഗം ജില്ലാ വൈസ് പ്രസിഡന്റ് ജോയ് മൂത്തേടൻ ഉദ്ഘാടനം ചെയ്യുന്നു.

ചാലക്കുടി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി അന്നനാട്, കാടുകുറ്റി യൂണിറ്റിന്റെ പൊതുയോഗം ജില്ലാ ട്രഷറർ ജോയ് മൂത്തേടൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ചന്ദ്രബോസ് കാമ്പളത്ത് അദ്ധ്യക്ഷനായി. വിദ്യാഭ്യാസ പുരസ്‌കാരങ്ങൾ ജോയ് മൂത്തേടൻ വിതരണം ചെയ്തു. ഓൾ ഇന്ത്യാ വടംവലി മത്സരത്തിൽ കേരളത്തെ പ്രതിനിധാനം ചെയ്ത് ഒന്നാം സ്ഥാനം ലഭിച്ച എയ്ഞ്ചൽ ഡേവീസിനെ ഉപഹാരം നൽകി ആദരിച്ചു. ശാരദ പീതാംബരൻ, ഡെയ്‌സി ഫ്രാൻസിസ്, ഷൈനി ഡേവീസ്, പി.പി. ശശിധരൻ, പി.വി. ഫ്രാൻസിസ്, രാജീവ് ഉപ്പത്ത്, സി. വിനോദ്, ബാബു ചീനിക്ക, തോമസ് പൈനാടത്ത് എന്നിവർ പ്രസംഗിച്ചു.