ele

തൃശൂർ : തൃശൂർ പൂരത്തിൽ പാറമേക്കാവ് വിഭാഗത്തിന്റെ തലയെടുപ്പായ പാറമേക്കാവ് പത്മനാഭൻ ചരിഞ്ഞു. 60 വയസായിരുന്നു. ഒരാഴ്ചയായി ശരീരം തളർന്നതിനെ തുടർന്ന് ചികിത്സയിലായിരുന്നു. കഴിഞ്ഞ രണ്ടു ദിവസമായി തീരെ അനങ്ങാൻ സാധിക്കാത്ത വിധം അവശനിലയിലായി. ഇന്നലെ രാത്രി ഒമ്പതരയോടെയായിരുന്നു അന്ത്യം. പാറമേക്കാവിന്റെ ആനക്കൊട്ടിലിലാണ് അന്ത്യം. കാലിൽ നീർക്കെട്ടിനെ തുടർന്ന് വേദനയിലായിരുന്നു. കഴിഞ്ഞയാഴ്ച നടക്കുന്നതിനിടെ കുഴഞ്ഞു വീണ ആനയെ ക്രെയിൻ ഉപയോഗിച്ച് എഴുന്നേൽപ്പിച്ച് നിറുത്തിയെങ്കിലും വീണ്ടും കുഴഞ്ഞു വീണു. ചികിത്സ പുരോഗമിക്കുന്നതിനിടയിലാണ് ആന ചരിഞ്ഞത്. പാറമേക്കാവ് വിഭാഗത്തിന്റെ പകൽപ്പൂരത്തിന് കുടമാറ്റമുൾപ്പെടെയുള്ളവയ്ക്ക് കോലമേറ്റുന്നത് പത്മനാഭനാണ്. ബീഹാറിയായ പത്മനാഭനെ നന്തിലത്ത് ഗോപുവാണ് തൃശൂരിലെത്തിച്ചത്. പിന്നീട് പാറമേക്കാവ് ദേവസ്വം വാങ്ങി. പത്തടി ഉയരമുള്ള പത്മനാഭൻ കേരളത്തിലെ മികച്ച ആനകളിലൊന്നാണ്. പൂരത്തിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ജനങ്ങൾ പങ്കെടുത്തുവെന്ന് പറയുന്ന കഴിഞ്ഞ പൂരത്തിനും പാറമേക്കാവ് വിഭാഗത്തിന് വേണ്ടി തിടമ്പേറ്റിയത് ഈ പത്തടിക്കാരനായിരുന്നു. പാറമേക്കാവിന്റെ കൊമ്പനായിരുന്ന ശ്രീ പരമേശ്വരന്റെ വിയോഗത്തിന് ശേഷം പാറമേക്കാവ് വിഭാഗത്തിന്റെ ഒന്നാമൻ പത്മനാഭനായിരുന്നു. മദപ്പാട് ഇല്ലെങ്കിൽ പാറമേക്കാവ് വിഭാഗത്തിന് പകൽപ്പൂരത്തിന്റെ തിടമ്പറ്റുന്നത് പത്മനാഭൻ തന്നെയായിരിക്കും.

തെ​രു​വ് ​നാ​യ​യു​ടെ​ ​ആ​ക്ര​മ​ണ​ത്തിൽ
നാ​ല് ​സ്ത്രീ​ക​ൾ​ ​ഉ​ൾ​പ്പെ​ടെ​ ​ആ​റ് ​പേ​ർ​ക്ക് ​പ​രി​ക്ക്

ക​യ്പ​മം​ഗ​ലം​ ​:​ ​ചെ​ന്ത്രാ​പ്പി​ന്നി​യി​ൽ​ ​തെ​രു​വ് ​നാ​യ​യു​ടെ​ ​ആ​ക്ര​മ​ണ​ത്തി​ൽ​ ​നാ​ല് ​സ്ത്രീ​ക​ൾ​ ​ഉ​ൾ​പ്പെ​ടെ​ ​ആ​റ് ​പേ​ർ​ക്ക് ​പ​രി​ക്ക്.​ ​അ​ലു​വ​ ​തെ​രു​വി​ൽ​ ​മു​റി​ത്ത​റ​ ​വീ​ട്ടി​ൽ​ ​ഷ​റ​ഫു​ദ്ദീ​ൻ​(62​),​ ​ശ്രീ​നാ​രാ​യ​ണ​പു​രം​ ​സ്വ​ദേ​ശി​ ​നാ​ളി​യാ​ട്ട് ​പ്ര​കാ​ശ​ൻ​ ​ഭാ​ര്യ​ ​നി​ർ​മ്മ​ല​ ​(60​),​ ​കോ​ത​കു​ളം​ ​ബീ​ച്ച് ​സ്വ​ദേ​ശി​ ​കൂ​ളി​യേ​ട​ത്ത് ​സ​ന്തോ​ഷ് ​(55​),​ ​സു​ഗ​ത​ൻ​ ​റോ​ഡി​ന് ​സ​മീ​പം​ ​ക​ക്ക​രി​ ​വീ​ട്ടി​ൽ​ ​ഷാ​ജി​യു​ടെ​ ​ഭാ​ര്യ​ ​ബി​ന്ദു​ ​(45​),​ ​കി​ഴ​ക്കേ​ ​പാ​ട്ട് ​മ​ല്ലി​ക​ ​(65​),​ ​ക​ള​ച്ച​ൻ​ ​ലീ​ല​ ​(60​)​ ​എ​ന്നി​വ​ർ​ക്കാ​ണ് ​പ​രി​ക്കേ​റ്റ​ത്.​ ​ഇ​വ​ർ​ ​തൃ​ശൂ​ർ​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജി​ൽ​ ​ചി​കി​ത്സ​ ​തേ​ടി.​ ​ഇ​ന്ന​ലെ​ ​രാ​വി​ലെ​ ​ഏ​ഴോ​ടെ​യാ​ണ് ​ത​ന്റെ​ ​പ​ല​ച​ര​ക്ക് ​ക​ട​യി​ൽ​ ​ഷ​റ​ഫു​ദ്ദീ​നെ​ ​തെ​രു​വ് ​നാ​യ​ ​ആ​ക്ര​മി​ച്ച​ത്.​ ​രാ​വി​ലെ​ ​പ​ത്ത​ര​യോ​ടെ​ ​ബ​ന്ധു​വി​ന്റെ​ ​മ​ര​ണാ​ന​ന്ത​ര​ച​ട​ങ്ങി​ൽ​ ​പ​ങ്കെ​ടു​ക്കു​മ്പോ​ഴാ​ണ് ​നി​ർ​മ്മ​ല​യെ​യും,​ ​സ​ന്തോ​ഷി​നെ​യും​ ​നാ​യ​ ​ആ​ക്ര​മി​ച്ച​ത്.​ ​തു​ട​ർ​ന്ന് ​ഓ​ടി​പ്പോ​യ​ ​നാ​യ​ ​ബി​ന്ദു,​ ​മ​ല്ലി​ക,​ ​ലീ​ല​ ​എ​ന്നി​വ​രെ​യും​ ​ക​ടി​ച്ചു.