sreelekha

തൃ​ശൂ​ർ​:​ ​സി​നി​മാ​ ​മേ​ഖ​ല​യി​ലെ​ ​നി​ര​വ​ധി​ ​സ്ത്രീ​ക​ൾ​ക്കു​നേ​രെ​ ​പ​ൾ​സ​ർ​ ​സു​നി​ ​ലൈം​ഗി​കാ​തി​ക്ര​മം​ ​ന​ട​ത്തി​ ​ബ്ലാ​ക്ക് ​മെ​യി​ൽ​ ​ചെ​യ്തു​ ​പ​ണം​ ​ത​ട്ടി​യി​ട്ടു​ണ്ടെ​ന്ന് ​ഇ​ര​യാ​യ​വ​ർ​ ​പ​റ​ഞ്ഞ​റി​ഞ്ഞി​ട്ടും​ ​ന​ട​പ​ടി​ ​സ്വീ​ക​രി​ക്കാ​ത്ത​ ​മു​ൻ​ ​ഡി.​ജി.​പി​:​ ​ആ​ർ.​ ​ശ്രീ​ലേ​ഖ​യ്ക്കെ​തി​രെ​ ​ക്രി​മി​ന​ൽ​ ​ന​ട​പ​ടി​ ​സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ​ആ​വ​ശ്യ​പ്പെ​ട്ട് ​പൊ​ലീ​സി​ൽ​ ​പ​രാ​തി.​ ​മ​നു​ഷ്യാ​വ​കാ​ശ​ ​പ്ര​വ​ർ​ത്ത​ക​ ​പ്രൊ​ഫ.​ ​കു​സു​മം​ ​ജോ​സ​ഫാ​ണ് ​തൃ​ശൂ​ർ​ ​പൊ​ലീ​സി​ൽ​ ​പ​രാ​തി​ ​ന​ൽ​കി​യ​ത്.​ ​പ​ൾ​സ​ർ​ ​സു​നി​ക്കെ​തി​രെ​ ​കു​റ്റ​കൃ​ത്യം​ ​ന​ട​ന്ന​യു​ട​ൻ​ ​ന​ട​പ​ടി​ ​സ്വീ​ക​രി​ച്ചി​രു​ന്നെ​ങ്കി​ൽ​ ​ഇ​ത്ത​രം​ ​അ​തി​ക്ര​മം​ ​ത​ട​യാ​മാ​യി​രു​ന്നു​വെ​ന്നും​ ​പ​രാ​തി​യി​ൽ​ ​പ​റ​യു​ന്നു.​ ​പ്ര​തി​ക​ളെ​ ​സം​ര​ക്ഷി​ക്കു​ന്ന​ ​നി​ല​പാ​ടാ​ണ് ​മു​ൻ​ ​ഡി.​ജി.​പി​ ​സ്വീ​ക​രി​ച്ച​ത്.​ ​അ​തി​നാ​ൽ​ ​ശ്രീ​ലേ​ഖ​യ്ക്കെ​തി​രെ​ ​കേ​സെ​ടു​ത്ത് ​അ​ന്വേ​ഷ​ണം​ ​ന​ട​ത്ത​ണ​മെ​ന്നും​ ​പ​രാ​തി​യി​ൽ​ ​പ​റ​യു​ന്നു.

അക്രഡിറ്റഡ് എൻജിനീയർ നിയമനം

തൃശൂർ: അക്രഡിറ്റഡ് എൻജിനീയർ/ ഓവർസിയർ നിയമനത്തിന് അർഹരായ പട്ടികജാതി യുവതീയുവാക്കളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. പട്ടികജാതി വകുപ്പിന്റെ വിവിധ ഓഫീസുകളിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും 29 പേരെയാണ് ഒരു വർഷത്തേക്കാണ് നിയമിക്കുന്നത്. യോഗ്യത: സിവിൽ എൻജിനീയറിംഗ് ബി ടെക്/ഡിപ്ലോമ/ഐ.ടി.ഐ. പ്രായപരിധി 2135. ഓണറേറിയം18,000 രൂപ. പഠിക്കുന്നവർ അപേക്ഷിക്കേണ്ടതില്ല. താത്പര്യമുള്ളവർ നിശ്ചിത മാതൃകയിലുള്ള അപേക്ഷ, ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം 23ന് വൈകിട്ട് 5നകം ജില്ലാ പട്ടികജാതി വികസന ഓഫീസിൽ നൽകണം. കൂടുതൽ വിവരങ്ങൾക്ക് 0487 2360381.