
തൃശൂർ: നവമലയാളി ഓൺലൈൻ മാഗസിന്റെ നവമലയാളി പുരസ്‌കാരം പ്രസിദ്ധ കഥാകൃത്ത് സക്കറിയയ്ക്ക്. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്‌കാരം ആഗസ്റ്റ് എട്ടിന് വൈകിട്ട് മൂന്നിന് തൃശൂർ സാഹിത്യ അക്കാഡമി ഓഡിറ്റോറിയത്തിൽ വച്ച് നൽകും. മന്ത്രി ആർ. ബിന്ദു, സ്പീക്കർ എം.ബി. രാജേഷ്, കെ. സച്ചിദാനന്ദൻ തുടങ്ങിയവർ പങ്കെടുക്കുമെന്ന് കൺവീനർ സോണി ജോസ് വേളൂക്കാരനും സെക്രട്ടറി പി.വി. വേലായുധനും അറിയിച്ചു.