prathista-same-kanam
പഴയന്നൂർ ശാഖാ മന്ദിരത്തിലെ ഗുരുദേവ പ്രതിഷ്ഠാദിന മഹോത്സവത്തോടനുബന്ധിച്ച് നടന്ന സമ്മേളനം എസ്.എൻ.ഡി.പി ചേലക്കര യൂണിയൻ സെക്രട്ടറി വി.എം. ധർമ്മപാലൻ ഉദ്ഘാടനം ചെയ്യുന്നു.

പഴയന്നൂർ: പഴയന്നൂർ എസ്.എൻ.ഡി.പി ശാഖാ മന്ദിരത്തിലെ ഗുരുദേവ പ്രതിഷ്ഠ ഏഴാമത് വാർഷികദിന മഹോത്സവം ഭക്തിസാന്ദ്രമായ ചടങ്ങുകളോടെ ആഘോഷിച്ചു. ക്ഷേത്രച്ചടങ്ങുകൾക്ക് എം.എൻ. കേശവൻ മുഖ്യകാർമ്മികത്വം വഹിച്ചു . തുടർന്ന് നടന്ന സമ്മേളനം എസ്.എൻ.ഡി.പി ചേലക്കര യൂണിയൻ സെക്രട്ടറി വി.എം. ധർമ്മപാലൻ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് പി. രാജൻ അദ്ധ്യക്ഷനായി. മുണ്ടൂർ നാരായണ ഭക്താശ്രമത്തിലെ ബ്രഹ്മശ്രീ നാരായണ ഭക്താനന്ദ സ്വാമി അനുഗ്രഹ പ്രഭാഷണം നടത്തി. ശാഖാ രക്ഷാധികാരി നാരായണൻ മാസ്റ്റർ, സെക്രട്ടറി സജേഷ്, മുൻ പ്രസിഡന്റ് വിജയകുമാർ, വൈസ് പ്രസിഡന്റ് രജനി സുരേഷ് തുടങ്ങിയവർ സംസാരിച്ചു.