ചേലക്കര: പൈങ്കുളം റെയിൽവേ മേൽപ്പാലത്തിന്റെ നിർമ്മാണ പദ്ധതികൾ വേഗത്തിലാക്കാൻ തീരുമാനം. പൈങ്കുളത്ത് നിർദിഷ്ട അടിപ്പാതയ്ക്ക് പകരം മേൽപ്പാലം നിർമിക്കാൻ റെയിൽവേ ബോർഡ് അനുമതി ലഭിച്ചതായും പദ്ധതിയുടെ രൂപരേഖ ഉടൻ പൂർത്തിയാകുമെന്നും റെയിൽ വികസന കോർപറേഷൻ അധികൃതർ അറിയിച്ചു. റെയിൽവേയുടെ ചുമതലയുള്ള മന്ത്രി വി. അബ്ദുൾ റഹ്മാൻ, മന്ത്രി കെ. രാധാകൃഷ്ണൻ, പൊതുഭരണ സെക്രട്ടറി കെ.ആർ. ജ്യോതിലാൽ, റെയിൽ കോർപറേഷൻ എം.ഡി. വി.അജിത് കുമാർ, എക്‌സിക്യൂട്ടിവ് ഡയറക്ടർ ജയകുമാർ, പൊതുമരാമത്ത് പാലം വിഭാഗം ചീഫ് എൻജിനിയർ അശോക് കുമാർ.എം തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. ലക്കിടി മേൽപ്പാലത്തിന്റെ സ്ഥല പരിശോധനാ നടപടികൾ ഉടനെ പൂർത്തിയാക്കാനും മുള്ളൂർക്കര മേൽപ്പാലത്തിന്റെ അനുമതിക്കായി റെയിൽവേയ്ക്ക് കത്ത് നൽകാനും തീരുമാനിച്ചു.