വെള്ളിക്കുളങ്ങര: കെ.എസ്.ഇ.ബി വെള്ളിക്കുളങ്ങര സെക്്ഷനിലെ വൈദ്യുതി വിതരണ സംവിധാനത്തിൽ ചില തകരാറുകൾ ഉണ്ടായിരുന്നതായും അവ മിക്കവാറും പരിഹരിച്ചതായും ശേഷിച്ചവ ഉടനെ പരിഹരിക്കാൻ വേണ്ട നടപടികൾ സ്വീകരിച്ചതായും കെ.എസ്.ഇ.ബി ചാലക്കുടി എക്‌സിക്യുട്ടീവ് എൻജിനിയർ ആശ വി.ദേവ് അറിയിച്ചു. കെ.എസ്.ഇ.ബി വെള്ളിക്കുളങ്ങര ഓഫീസ് സന്ദർശിച്ചിരുന്നതായും എക്‌സിക്യുട്ടീവ് എൻജിനിയർ അറിയിച്ചു. വെള്ളിക്കുളങ്ങര സെക്്ഷനിൽ വൈദ്യുതി വിതരണം ആഴ്ചകളായി തകരാറിലായത് സംബന്ധിച്ച് കഴിഞ്ഞ ദിവസം കേരള കൗമുദി വാർത്ത നൽകിയിരുന്നു. ഇതേ തുടർന്നായിരുന്നു ഇ.ഇയുടെ സന്ദർശനം.