mmmmm

അകാലത്തിൽ നിര്യാതനായ നാടക കലാകാരൻ തണ്ടാംപറമ്പിൽ ഓമനക്കുട്ടന്റെ കുടുംബത്തിന് കേരള സംഗീത നാടക അക്കാഡമി നിർവാഹക സമിതി അംഗം വി.ഡി. പ്രേംപ്രസാദ് ധനസഹായം കൈമാറുന്നു.

അരിമ്പൂർ: അകാലത്തിൽ നിര്യാതനായ നാടക കലാകാരൻ തണ്ടാംപറമ്പിൽ ഓമനക്കുട്ടന്റെ കുടുംബത്തിന് അരിമ്പൂരിലെ കലാ സാംസ്‌കാരിക പ്രവർത്തകരുടെ കൂട്ടായ്മ സ്വരൂപിച്ച സഹായധനം കൈമാറി. ചടങ്ങിൽ കേരള സംഗീത നാടക അക്കാഡമി നിർവാഹക സമിതി അംഗം വി.ഡി. പ്രേംപ്രകാശ് ധനസഹായം കൈമാറി. നാടക സംവിധായകൻ മോഹൻ പച്ചാമ്പിള്ളി അദ്ധ്യക്ഷത വഹിച്ചു. കവിയത്രി ബിലു. സി നാരായണൻ മുഖ്യ പ്രഭാഷണം നടത്തി. സുരേഷ് എറവ്, ആർട്ടിസ്റ്റ് കുമാർജി, ഉമേഷ് അരിമ്പൂർ, സുന്ദരൻ എറവ്, സുനിൽ മങ്ങാട്ട്, ആർട്ടിസ്റ്റ് ശിവദാസൻ, ജയൻ സരസ്വതി, ലീല ശ്രീകുമാർ, എടക്കാടൻ മനോജ് എന്നിവർ സംസാരിച്ചു.