കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂർ ഹെൽത്ത് കെയർ ഇൻസ്റ്റിറ്റ്യൂട്ട് (എച്ച്.സി.ഐ) സ്ഥാപക സെക്രട്ടറിയും സംസ്ഥാന ടോഡി വെൽഫെയർ എംപ്ളോയീസ് അസോസിയേഷൻ (സി.ഐ.ടി.യു) സംസ്ഥാന സെക്രട്ടറിയുമായിരുന്ന കെ.ആർ.ശശീന്ദ്രൻ (71) നിര്യാതനായി. മേത്തല കറുപ്പം വാലത്ത് രാമന്റെയും പുതിയേലത്ത് പാർവതിയുടെയും മകനാണ്. അടിയന്തരാവസ്ഥയ്ക്ക് മുമ്പ് നക്സൽ പ്രസ്ഥാനവുമായി ബന്ധമുണ്ടായിരുന്നു.
അടിയന്തരാവസ്ഥയിൽ പൊലീസിന്റെ ചോദ്യം ചെയ്യലുകൾക്ക് വിധേയനായിട്ടുണ്ട്. കളളു ചെത്തു തൊഴിലാളി ക്ഷേമനിധി ബോർഡിൽ ദീർഘകാലം ജോലി ചെയ്തു. ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ സുഹൃത്തും സഹയാത്രികനുമായിരുന്നു. ചെറു ലഘുലേഖകളും ചെറു ഗ്രന്ഥങ്ങളുമുൾപ്പെടെ പല ഇടതുപക്ഷ പ്രസിദ്ധീകരണങ്ങളും പുറത്തിറക്കുന്നതിൽ പ്രധാന പങ്കു വഹിച്ചു. നിലവിൽ സി.പി.എം വയലമ്പം ബ്രാഞ്ച് കമ്മിറ്റി അംഗമാണ്. സംസ്കാരം നടത്തി. ഭാര്യ: രതി. മകൻ : സുധീഷ് . മരുമകൾ : ഗായത്രി .