kala

തൃശൂർ: ടൂറിസം കാഴ്ചകൾക്ക് പുതിയ മാനം നൽകുന്ന കുന്നംകുളം കലശമല ഇക്കോ ടൂറിസം പദ്ധതിയുടെ രണ്ടാം ഘട്ട വികസന പ്രവർത്തനങ്ങൾക്ക് തുടക്കം. രണ്ടാംഘട്ട പ്രവർത്തനങ്ങളുടെ ഭാഗമായി 12 ഏക്കർ 60 സെന്റ് ഭൂമി ഏറ്റെടുക്കുന്ന നടപടികൾക്കാണ് തുടക്കം കുറിച്ചത്. പ്രദേശത്തേയ്ക്കുള്ള റോഡ് വികസനത്തിനുള്ള നടപടികളും പുരോഗമിക്കുകയാണ്. സ്ഥലം ഏറ്റെടുക്കൽ നടപടി ഈ വർഷം പൂർത്തീകരിക്കും.

സ്‌പെഷ്യൽ തഹസിൽദാർ എൽ.എ ജനറലിനാണ് സ്ഥലം ഏറ്റെടുക്കൽ ചുമതല. ജൂലായ് അവസാനത്തോടെ പദ്ധതിയുടെ സാമൂഹിക ആഘാത പഠന റിപ്പോർട്ടും ലഭ്യമാകും. കുന്നംകുളം താലൂക്കിലെ അകതിയൂർ വില്ലേജിൽ ഉൾപ്പെടുന്ന സ്ഥലമാണ് ടൂറിസം വികസനത്തിനായി ഏറ്റെടുക്കുന്നത്. പദ്ധതിയുടെ രണ്ടാം ഘട്ട പ്രവൃത്തികളുടെ നടത്തിപ്പിനായി 10 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചിട്ടുണ്ട്. പദ്ധതിക്കായി ടൂറിസം വകുപ്പ് 50 ലക്ഷം രൂപ കണ്ടിജൻസി ചാർജ്ജായി സ്‌പെഷ്യൽ തഹസിൽദാർ എൽ.എ ജനറലിന് കൈമാറിയിരുന്നു.

കുന്നംകുളം, അകതിയൂർ വില്ലേജിൽ ഉൾപ്പെടുന്ന കലശമല ജൈവ വൈവിദ്ധ്യങ്ങളാലും ചരിത്ര സ്മൃതികളാലും പ്രസിദ്ധമാണ്. ഏഷ്യയിലെ ഏറ്റവും വലിയ കുളവെട്ടി മരങ്ങളുള്ള പ്രദേശം എന്ന പ്രത്യേകത കൂടി കലശമലയെ ശ്രദ്ധേയമാക്കുന്നു. ചൊവ്വന്നൂർ, പോർക്കുളം പഞ്ചായത്തുകളിലായി 2.64 ഏക്കർ സ്ഥലത്താണ് ഈ ടൂറിസം വില്ലേജ്.

സ്വ​കാ​ര്യ​ ​ചി​ട്ടി​ ​ഫോ​ർ​മെ​ന്മാ​ർ​ ​പ്ര​ക്ഷോ​ഭ​ത്തി​ലേ​ക്ക്

തൃ​ശൂ​ർ​:​ ​ചി​ട്ടി​ക്കു​ള്ള​ ​ച​ര​ക്കു​സേ​വ​ന​ ​നി​കു​തി​ ​(​ജി.​എ​സ്.​ടി​)​ ​അ​ന്യാ​യ​മാ​യും​ ​നീ​തി​ക​രി​ക്കാ​നാ​കാ​ത്ത​ ​രീ​തി​യി​ലും​ ​വ​ർ​ദ്ധി​പ്പി​ച്ച​തി​നെ​തി​രെ​ ​സ്വ​കാ​ര്യ​ ​ചി​ട്ടി​ ​ഫോ​ർ​മെ​ന്മാ​ർ​ ​പ്ര​ക്ഷോ​ഭ​ത്തി​ലേ​ക്ക്.​ 15​ന് ​ജി​ല്ലാ​ ​ആ​സ്ഥാ​നം​ ​കേ​ന്ദ്രീ​ക​രി​ച്ച് ​ജി.​എ​സ്.​ടി​ ​ഓ​ഫീ​സി​ലേ​ക്ക് ​മാ​ർ​ച്ചും​ ​ധ​ർ​ണ​യും​ ​ന​ട​ക്കും.​ ​തൃ​ശൂ​രി​ൽ​ ​ശ​ക്ത​ൻ​ ​ന​ഗ​റി​ലു​ള്ള​ ​ജി.​എ​സ്.​ടി​ ​ഓ​ഫീ​സി​ലേ​ക്ക് ​രാ​വി​ലെ​ 10​ന് ​പ​ട്ടാ​ളം​ ​റോ​ഡ് ​ബി.​എ​സ്.​എ​ൻ.​എ​ൽ​ ​ഓ​ഫീ​സി​ന് ​സ​മീ​പ​ത്ത് ​നി​ന്നും​ ​മാ​ർ​ച്ച് ​തു​ട​ങ്ങു​മെ​ന്ന് ​ഓ​ൾ​ ​കേ​ര​ള​ ​ചി​ട്ടി​ ​ഫോ​ർ​മെ​ൻ​സ് ​അ​സോ​സി​യേ​ഷ​ൻ​ ​ഭാ​ര​വാ​ഹി​ക​ൾ​ ​വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ​ ​പ​റ​ഞ്ഞു.​ ​ചി​ട്ടി​ക്ക് ​സേ​വ​ന​നി​കു​തി​യെ​ന്ന​ത് ​വി​വേ​ച​ന​മാ​ണെ​ന്ന് ​തു​ട​ക്കം​ ​മു​ത​ൽ​ ​ചി​ട്ടി​ ​ഫോ​ർ​മാ​ന്മാ​രു​ടെ​ ​സം​ഘ​ട​ന​ക​ൾ​ ​കേ​ന്ദ്ര​സം​സ്ഥാ​ന​ ​ഭ​ര​ണാ​ധി​കാ​രി​ക​ളെ​ ​ധ​രി​പ്പി​ച്ച​താ​ണെ​ന്ന് ​അ​സോ​സി​യേ​ഷ​ൻ​ ​ചെ​യ​ർ​മാ​ൻ​ ​ഡേ​വി​ഡ് ​ക​ണ്ണ​നാ​യ്ക്ക​ൽ​ ​പ​റ​ഞ്ഞു.​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​വി.​ടി.​ജോ​ർ​ജ്ജ്,​ ​ട്ര​ഷ​റ​ർ​ ​സി.​എ​ൽ.​ഇ​ഗ്‌​നേ​ഷ്യ​സ്,​ ​ഓ​ർ​ഗ​നൈ​സിം​ഗ് ​സെ​ക്ര​ട്ട​റി​ ​കെ.​വി.​ശി​വ​കു​മാ​ർ​ ​എ​ന്നി​വ​രും​ ​പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ​ ​പ​ങ്കെ​ടു​ത്തു.

സ്വാ​മി​ ​ആ​തു​ര​ദാ​സ് ​പു​ര​സ്കാ​ര​ ​സ​മ​ർ​പ്പ​ണം

തൃ​ശൂ​ർ​ ​:​ ​കേ​ര​ള​ ​ഹോ​മി​യോ​ ​ശാ​സ്ത്ര​വേ​ദി​യു​ടെ​യും​ ​മു​ഖ​പ​ത്ര​മാ​യ​ ​ഹോ​മി​യോ​ശാ​സ്ത്രം​ ​മാ​സി​ക​യു​ടെ​യും​ ​ര​ജ​ത​ ​ജൂ​ബി​ലി​ ​സ​മ്മേ​ള​ന​വും​ ​സ്വാ​മി​ ​ആ​തു​ര​ദാ​സ് ​പു​ര​സ്‌​കാ​ര​ ​സ​മ​ർ​പ്പ​ണ​വും​ 17​ ​ന് ​കാ​സി​നോ​ ​ഹോ​ട്ട​ൽ​ ​ഓ​ഡി​റ്റോ​റി​യ​ത്തി​ൽ​ ​ന​ട​ക്കും.​ ​ഉ​ച്ച​യ്ക്ക് 2​ന്'​ ​കൊ​വി​ഡാ​ന​ന്ത​ര​ ​രോ​ഗ​ങ്ങ​ളി​ൽ​ ​ഹോ​മി​യോ​പ്പ​തി​ ​ചി​കി​ത്സ​'​ ​സെ​മി​നാ​റി​ൽ​ ​ഡോ.​സ​ണ്ണി​ ​ജേ​ക്ക​ബ് ​വി​ഷ​യം​ ​അ​വ​ത​രി​പ്പി​ക്കും.​ 3​ന് ​സ​മ്മേ​ള​നോ​ദ്ഘാ​ട​ന​വും​ ​പു​ര​സ്‌​കാ​ര​ ​സ​മ​ർ​പ്പ​ണ​വും​ ​മ​ന്ത്രി​ ​കെ.​രാ​ധാ​കൃ​ഷ്ണ​നും​ ​ര​ജ​ത​ ​ജൂ​ബി​ലി​ ​ഉ​ദ്ഘാ​ട​നം​ ​മ​ന്ത്രി​ ​കെ.​രാ​ജ​നും​ ​നി​ർ​വ​ഹി​ക്കും.​ ​ഡോ.​വി.​ആ​ർ.​ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ​ ​പു​ര​സ്‌​കാ​രം​ ​ഏ​റ്റു​വാ​ങ്ങും.​ ​മാ​സി​ക​യു​ടെ​ ​ര​ജ​ത​ ​ജൂ​ബി​ലി​ ​ചീ​ഫ് ​വി​പ് ​എ​ൻ.​ജ​യ​രാ​ജും​ ​സൗ​ജ​ന്യ​ ​മെ​ഡി​ക്ക​ൽ​ ​ക്യാം​പ് ​മേ​യ​ർ​ ​എം.​കെ.​വ​ർ​ഗീ​സും,​ ​ല​ഹ​രി​ ​വി​മോ​ച​ന​ ​ചി​കി​ത്സാ​ ​പ​ദ്ധ​തി​ ​സാ​റ​ ​ജോ​സ​ഫും​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യു​മെ​ന്ന് ​ശാ​സ്ത്ര​വേ​ദി​ ​ചെ​യ​ർ​മാ​ൻ​ ​ഡോ.​ടി.​എ​ൻ.​പ​ര​മേ​ശ്വ​ര​ക്കു​റു​പ്പ്,​ ​ഡോ.​ഗി​ൽ​ബ​ർ​ട്ട് ​പി.​പോ​ൾ,​ ​ഡോ.​കെ.​ബി.​ദി​ലീ​പ്കു​മാ​ർ​ ​എ​ന്നി​വ​ർ​ ​പ​റ​ഞ്ഞു.