കൊടകര: സഹൃദയ എൻജിനിയറിംഗ് കോളേജിൽ പ്ലെയ്‌സ്‌മെന്റ് ഡേയും ബിരുദ ദിനവും ആഘോഷിച്ചു. അസറ്റ് ഹോംസ് എം.ഡി: വി. സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ അദ്ധ്യക്ഷനായി. ഏണസ്റ്റ് ആൻഡ് യങ് കമ്പനി അസോ. ഡയറക്ടർ ബിനുശങ്കർ മുഖ്യപ്രഭാഷണം നടത്തി. മാനേജർ മോൺ. ജോയ് പാലിയേക്കര, എക്‌സി. ഡയറക്ടർ ഫാ. ജോർജ് പാറേമാൻ, പ്രിൻസിപ്പൽ ഡോ. നിക്‌സൻ കുരുവിള, ജോ.ഡയറക്ടർ ഡോ.സുധ ജോർജ് വളവി, പി.ടി.എ പ്രതിനിധി ജോസ് കാട്ടൂക്കാരൻ, വൈസ് പ്രിൻസിപ്പൽ ഡോ.അജിത് ചെറിയാൻ തുടങ്ങിയവർ പ്രസംഗിച്ചു.