കൊടുങ്ങല്ലൂർ: കാർഷിക വികസന ബാങ്കിന്റെ ആഭിമുഖ്യത്തിൽ പൊയ്യയിൽ 5 ദിവസങ്ങളായി നടത്തിയ എൽ.ഇ.ഡി.പി പരിശീലന ക്യാമ്പ് സമാപിച്ചു. നബാർഡിന്റെ ധനസഹായർത്ഥം നടന്ന ക്യാമ്പിന്റെ സമാപന സമ്മേളനം പ്രസിഡന്റ് ടി.എം. നാസറിന്റെ അദ്ധ്യക്ഷതയിൽ അസിസ്റ്റന്റ് ഡയറക്ടർ/കൺകറന്റ് ആഡിറ്റർ സതീഷ് ചന്ദ്രൻ ഉദ്ഘാടനം നിർവഹിച്ചു.
കാർഷിക ബാങ്ക് വൈസ് പ്രസിഡന്റ് ഷിബു വർഗീസ്, പ്രൊഫ. സി.ജി. ചെന്താമരാക്ഷൻ, സി.സി. ബാബുരാജ്, എ.പി. രാധാകൃഷ്ണൻ, പി.പി. ജോൺ, വക്കച്ചൻ അംബൂക്കൻ, ഉമറുൽ ഫാറൂഖ്, ജയലക്ഷമി ടീച്ചർ, സുബൈദ ബാബു, ബാങ്ക് സെക്രട്ടറി എം.ജി. മിനി, കെ.കെ. ഷൗക്കത്തലി തുടങ്ങിയവർ സംസാരിച്ചു.