കൊടുങ്ങല്ലൂർ: സി.പി.ഐ കയ്പമംഗലം മണ്ഡലം സമ്മേളനം ജൂലായ് 15, 16, 17 തിയ്യതികളിൽ എസ്.എൻ പുരത്ത് നടക്കും. 15ന് മൂന്നിടങ്ങളിൽ നിന്ന് പതാക, ബാനർ കൊടിമര ജാഥകൾ ആരംഭിച്ച് വൈകീട്ട് പനങ്ങാട് സംഗമിക്കും. എസ് എൻ പുരം മാർക്കറ്റ് ഓഡിറ്റോറിയത്തിൽ നടക്കുന്ന പൊതുസമ്മേളനം സംസ്ഥാന എക്സിക്യൂട്ടിവ് അംഗം രാജാജി മാത്യു തോമസ് ഉദ്ഘാടനം ചെയ്യും. വി.കെ. സുരേഷ്ബാബു പ്രസംഗിക്കും. തുടർന്ന് മൽഹാർ ഗസൽ സന്ധ്യയും ഉണ്ടാകും.

16ന് രാവിലെ പത്തിന് തേവർ പ്ലാസ ഹാളിൽ പ്രതിനിധി സമ്മേളനം ദേശീയ കൗൺസിൽ അംഗം സി.എൻ. ജയദേവൻ ഉദ്ഘാടനം ചെയ്യും. 155 പ്രതിനിധികൾ പങ്കെടുക്കും. മന്ത്രി കെ. രാജൻ, ദേശീയ കൗൺസിൽ അംഗം കെ.പി. രാജേന്ദ്രൻ, സി പി ഐ ജില്ലാ സെക്രട്ടറി കെ.കെ. വത്സരാജ്, അസി. സെക്രട്ടറി അഡ്വ. ടി.ആർ. രമേഷ്‌കുമാർ, മുൻമന്ത്രി വി.എസ്. സുനിൽകുമാർ, കെ. ശ്രീകുമാർ, കെ ജി ശിവാനന്ദൻ എന്നിവർ പങ്കെടുക്കും.

സമ്മേളനകാര്യം വിശദീകരിക്കാൻ വിളിച്ച വാർത്താസമ്മേളനത്തിൽ ടി.കെ. സുധീഷ്, ടി.പി. രഘുനാഥ്, അഡ്വ. എ.ഡി. സുദർശനൻ, പി.വി. മോഹനൻ, എം.ആർ. ജോഷി എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.