മാള: മാള പഞ്ചായത്ത് എട്ടാം വാർഡിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. വടമ അംഗൻവാടിയിൽ ചേർന്ന അനുമോദന യോഗത്തിൽ വാർഡ് മെമ്പർ ടി.പി. രവീന്ദ്രൻ അദ്ധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റ് സിന്ധു അശോക് ഉദ്ഘാടനം നിർവഹിച്ചു.
വിദ്യാർത്ഥികൾക്ക് ട്രോഫികൾ വിതരണം ചെയ്തു. തങ്കമണി സുബ്രഹ്മണ്യൻ, രമ ലോഹിതാക്ഷൻ, അലീന ആന്റു എന്നിവർ സംസാരിച്ചു. ബിന്ദു സുബ്രഹ്മണ്യൻ സ്വാഗതവും ലത ശശി നന്ദിയും പറഞ്ഞു. കുടുംബശ്രീ സി.ഡി.എസ് - എ.ഡി.എസ് ഭാരവാഹികൾ, ആശാ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.
കാപ്
മാള പഞ്ചായത്തിലെ എട്ടാം വാർഡിലെ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് നൽകിയ അനുമോദനം.