jadha
സി.പി.എം ചാലക്കുടി ഏരിയാ കമ്മിറ്റി നടത്തുന്ന ത്രിദിന പ്രചാരണ ജാഥ കാടുകുറ്റിയിൽ ജില്ലാ സെക്രട്ടറി എം.എം. വർഗീസ് ഉദ്ഘാടനം ചെയ്യുന്നു.

കാടുകുറ്റി: എൽ.ഡി.എഫ് സർക്കാരിനെതിരെ നടക്കുന്ന അപവാദ പ്രചരണങ്ങൾ ചെറുക്കുക, മുഖ്യമന്ത്രിക്കെതിരായ കള്ളപ്രചരണങ്ങൾ തള്ളികള്ളയുക, വർഗീയതക്കെതിരെ പൊരുതുക എന്നീ മുദ്രവാക്യങ്ങൾ ഉന്നയിച്ച് സി.പി.എം ചാലക്കുടി ഏരിയ കമ്മിറ്റിയുടെ പ്രചാരണ ജാഥയ്ക്ക് തുടക്കമായി. സി.പി.എം ജില്ലാ സെക്രട്ടറി എം.എം. വർഗീസ് ഉദ്ഘാടനം നിർവഹിച്ചു. പി.കെ. ഷാജൻ അദ്ധ്യക്ഷത വഹിച്ചു. യു.പി. ജോസഫ്, കെ.എസ്. അശോകൻ, സി.ഡി. പോൾസൺ, പി.സി. ശശി, അഡ്വ. കെ.ആർ. സുമേഷ്, സി.ജി. സിനി എന്നിവർ പ്രസംഗിച്ചു. ജില്ലാ സെക്രട്ടറിയേറ്റ് അംഗം യു.പി. ജോസഫ് നയിക്കുന്ന ജാഥയിൽ ബി.ഡി. ദേവസി വൈസ് ക്യാപ്ടനും കെ.എസ്. അശോകൻ മാനേജരുമാണ്. വെള്ളിയാഴ്ച സമാപിക്കും.