jadha
സി.പി.എം കൊടുങ്ങല്ലൂർ ഏരിയ കമ്മിറ്റി നടത്തുന്ന പ്രചാരണ ജാഥയുടെ ഉദ്ഘാടനം എൻ.ആർ. ബാലൻ ക്യാപ്ടൻ പി.കെ ചന്ദ്രശേഖരന് പതാക കൈമാറി ഉദ്ഘാടനം ചെയ്യുന്നു.

കൊടുങ്ങല്ലൂർ: രാജ്യത്തെ ബി.ജെ.പി ഭരണം മതനിരപേക്ഷ അടിത്തറ തകർക്കുകയും സാമ്പത്തിക ഭദ്രത ദുർബലമാക്കുകയും ചെയ്തതായി സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം എൻ.ആർ. ബാലൻ ആരോപിച്ചു. മുഖ്യമന്ത്രിക്കും സർക്കാരിനും നേരെ നടത്തുന്ന പ്രചാരണങ്ങൾക്കെതിരെ സി.പി.എം കൊടുങ്ങല്ലൂർ ഏരിയ കമ്മിറ്റി പെരിഞ്ഞനം സെന്ററിൽ സംഘടിപ്പിച്ച പ്രചാരണ ജാഥ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ജാഥ ക്യാപ്ടനായ ജില്ലാ സെക്രട്ടേറിയേറ്റ് അംഗം പി.കെ. ചന്ദ്രശേഖരന് പതാക കൈമാറി. ചടങ്ങിൽ ഏരിയ സെക്രട്ടറി കെ.കെ. അബീദലി അദ്ധ്യക്ഷനായി. കെ.വി. രാജേഷ്, ഷീജ ബാബു, ടി.കെ.രമേഷ് ബാബു, കെ.ആർ. ജൈത്രൻ, കെ.പി. രാജൻ, ടി.കെ. രാജു, സി.കെ. ഗിരിജ, എം.എസ്. മോഹനൻ, വിനിത മോഹൻദാസ്, പി.എ. സുധീർ എന്നിവർ പ്രസംഗിച്ചു.