തൃശൂർ ഡിസ്ട്രിക്ട് ഫാർമേഴ്‌സ് കോ-ഓപറേറ്റീവ് സൊസൈറ്റി ഞാറ്റുവേലച്ചന്ത ഒളരിക്കരയിൽ മുൻ സ്പീക്കർ അഡ്വ. തേറമ്പിൽ രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു. സംഘം പ്രസിഡന്റ് എ. പ്രസാദ് സമീപം.
തൃശൂർ: ഒളരിക്കരയിൽ ഫാർമേഴ്‌സ് കോ-ഓപറേറ്റീവ് സൊസൈറ്റിയുടെ ഞാറ്റുവേലച്ചന്ത മുൻ സ്പീക്കർ അഡ്വ. തേറമ്പിൽ രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സൊസൈറ്റി പ്രസിഡന്റ് എ. പ്രസാദ് അദ്ധ്യക്ഷത വഹിച്ചു. കോർപറേഷൻ കൗൺസിലർമാരായ കെ. രാമനാഥൻ, സജിത ഷിബു, ശ്രീലാൽ ശ്രീധർ, അയ്യന്തോൾ മേഖലാ മർച്ചന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് ജോഷി തേറാട്ടിൽ, ഷാജു ചേലാട്ട്, കെ. സുരേഷ്, സി. ബിനോജ്, ഹരിത്ത് ബി. കല്ലുപാലം, രതീശൻ വാരണംകുടത്ത്, അമ്പിളി രഞ്ജിത്ത്, ടി.എസ്. നിതീഷ് എന്നിവർ പങ്കെടുത്തു.