കൊടുങ്ങലൂർ: തീരമേഖലയിൽ ഫിഷറീസ് വകുപ്പിന്റെ റെയ്ഡ്, നിരോധനം മറികടന്ന് വല വീശിപ്പിടിച്ച 2500 കിലോഗ്രാം ചെറുമത്സ്യം പിടിച്ചെടുത്തു. തൃശൂർ ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ ടി.ടി. ജയന്തിയുടെ നേതൃത്വത്തിൽ അഴീക്കോട് ഫിഷ് ലാൻഡിംഗ് സെന്റർ മുതൽ എടക്കഴിയൂർ ഫിഷ് ലാൻഡിംഗ് സെന്റർ വരെ ഇന്ന് നടത്തിയ റെയ്ഡിലാണ് നിർദ്ദിഷ്ട അളവിനേക്കാൾ വലുപ്പം കുറവുള്ള മത്സ്യം പിടിച്ചെടുത്തത്.
രണ്ടായിരം കിലോഗ്രാം അയലക്കുഞ്ഞുങ്ങളെയും 500 കിലോഗ്രാം മറ്റു ചെറു മത്സ്യങ്ങളുമാണ് കണ്ടെത്തിയത്. മറെൻ എ.എസ്.ഐ: ഷിജു, കോസ്റ്റൽ പൊലീസ് ഇൻസ്‌പെക്ടർ സലീല കുമാർ, സി.പി.ഒമാരായ സനീഷ്, ഷാമോൻ, സീഗാർഡുമാരായ ഷിഹാബ്, അൻസാർ, ഫസൽ എന്നിവരും പരിശോധനയിൽ പങ്കെടുത്തു.