chandhra

തൃശൂർ : വടക്കുന്നാഥ ക്ഷേത്രത്തിൽ കർക്കടകം ഒന്നിന് നടക്കുന്ന ആനയൂട്ട് ദിനത്തിൽ ആന കാരണവരായ വടക്കുന്നാഥൻ ചന്ദ്രശേഖരനെ ആദരിക്കുന്നു. 84 വയസോളം പ്രായമായ ചന്ദ്രശേഖരൻ ആനയെ വടക്കുന്നാഥ ക്ഷേത്രത്തിൽ നടയിരുത്തിയതാണ്. ആനയൂട്ട് ദിനത്തിൽ ആനയൂട്ടിന് മുമ്പായി ചന്ദ്രശേഖരൻ ആനയെ മന്ത്രിമാർ പൊന്നാട അണിയിക്കും.

ഗു​രു​വാ​യൂ​രി​ൽ​ ​ഭ​ണ്ഡാരവ​ര​വ് 4.67​ ​കോ​ടി

ഗു​രു​വാ​യൂ​ർ​:​ ​ഗു​രു​വാ​യൂ​രി​ൽ​ ​ക​ഴി​ഞ്ഞ​ ​ഒ​രു​ ​മാ​സ​ത്തെ​ ​ഭ​ണ്ഡാ​രം​ ​വ​ര​വാ​യി​ 4.67​ ​കോ​ടി​ ​രൂ​പ​ ​ല​ഭി​ച്ചു.​ ​ഇ​ന്ന​ലെ​യാ​ണ് ​ഭ​ണ്ഡാ​രം​ ​എ​ണ്ണ​ൽ​ ​പൂ​ർ​ത്തി​യാ​യ​ത്.​ 5.080​ ​കി​ലോ​ ​സ്വ​ർ​ണ്ണ​വും​ 27.440​ ​കി​ലോ​ ​വെ​ള്ളി​യും​ ​ഭ​ണ്ഡാ​ര​ത്തി​ൽ​ ​നി​ന്നും​ ​ല​ഭി​ച്ചി​ട്ടു​ണ്ട്.​ ​ക​ന​റാ​ ​ബാ​ങ്ക് ​ഗു​രു​വാ​യൂ​ർ​ ​ശാ​ഖ​യ്ക്കാ​ണ് ​ഭ​ണ്ഡാ​രം​ ​എ​ണ്ണി​ത്തി​ട്ട​പ്പെ​ടു​ത്താ​നു​ള്ള​ ​ചു​മ​ത​ല.

ന​വോ​ത്ഥാ​ന​ത്തി​ലെ​ ​സ്ത്രീ​ ​പ​ങ്കാ​ളി​ത്തം
അ​വ​ഗ​ണി​ക്കാ​നാ​വാ​ത്ത​ത്

തൃ​ശൂ​ർ​:​ ​ന​വോ​ത്ഥാ​ന​ത്തി​ലെ​ ​സ്ത്രീ​പ​ങ്കാ​ളി​ത്ത​വും​ ​സ്ത്രീ​ ​മു​ന്നേ​റ്റ​വും​ ​ച​രി​ത്ര​ത്തി​ന് ​അ​വ​ഗ​ണി​ക്കാ​നാ​വാ​ത്ത​താ​ണെ​ന്ന് ​യു​വ​ക​ലാ​സാ​ഹി​തി​ ​സം​സ്ഥാ​ന​ ​പ്ര​സി​ഡ​ന്റ് ​ആ​ല​ങ്കോ​ട് ​ലീ​ലാ​കൃ​ഷ്ണ​ൻ​ ​പ​റ​ഞ്ഞു.​ ​ഇ​ന്ന് ​എ​ല്ലാം​ ​രം​ഗ​ത്തും​ ​സ്ത്രീ​ക​ൾ​ക്ക് ​പ​ങ്കാ​ളി​ത്തം​ ​ല​ഭി​ക്കു​ന്നു​ണ്ടെ​ങ്കി​ലും​ ​പ​ല​പ്പോ​ഴും​ ​അ​സം​ഘ​ടി​ത​ ​മേ​ഖ​ല​ക​ളി​ൽ​ ​സ്ത്രീ​ക​ൾ​ ​ത​ഴ​യ​പ്പെ​ടു​ക​യാ​ണ്.​ ​സ​ർ​വീ​സ് ​മേ​ഖ​ല​യി​ൽ​ ​പോ​ലും​ ​പു​രു​ഷ​ന് ​ല​ഭി​ക്കു​ന്ന​ ​പ​രി​ഗ​ണ​ന​ ​സ്ത്രീ​ക​ൾ​ക്ക് ​ല​ഭി​ക്കു​ന്നി​ല്ലെ​ന്നും​ ​അ​ദ്ദേ​ഹം​ ​പ​റ​ഞ്ഞു.​ ​ജോ​യി​ന്റ് ​കൗ​ൺ​സി​ൽ​ ​സം​സ്ഥാ​ന​ ​വ​നി​താ​ ​ക​മ്മി​റ്റി​യു​ടെ​ ​നേ​തൃ​ത്വ​ത്തി​ലു​ള്ള​ ​'​ഉ​ണ​ർ​വ് ​വ​നി​ത​ ​മു​ന്നേ​റ്റ​ ​ജാ​ഥ​'​യു​ടെ​ ​ജി​ല്ല​യി​ലെ​ ​പ​ര്യ​ട​ന​ത്തി​ന്റെ​ ​സ​മാ​പ​ന​ ​സ​മ്മേ​ള​നം​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യു​ക​യാ​യി​രു​ന്നു​ ​അ​ദ്ദേ​ഹം.​ ​സി.​പി.​ഐ​ ​ജി​ല്ലാ​ ​സെ​ക്ര​ട്ട​റി​ ​കെ.​കെ.​വ​ത്സ​രാ​ജ് ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ച്ചു.​ ​എ.​ഐ.​ടി.​യു.​സി​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​കെ.​പി.​രാ​ജേ​ന്ദ്ര​ൻ,​ ​ജി​ല്ലാ​ ​പ​ഞ്ചാ​യ​ത്ത് ​വൈ​സ് ​പ്ര​സി​ഡ​ന്റ് ​ഷീ​ന​ ​പ​റ​യ​ങ്ങാ​ട്ടി​ൽ,​ ​ക​വ​യി​ത്രി​ ​വി​ജ​യ​രാ​ജ​ ​മ​ല്ലി​ക,​ ​മ​ഹി​ളാ​ ​സം​ഘം​ ​ജി​ല്ലാ​ ​ജോ​യി​ന്റ് ​സെ​ക്ര​ട്ട​റി​ ​കെ.​എ​സ്.​ജ​യ,​ ​ജോ​യി​ന്റ് ​കൗ​ൺ​സി​ൽ​ ​സം​സ്ഥാ​ന​ ​ചെ​യ​ർ​മാ​ൻ​ ​കെ.​ഷാ​ന​വാ​സ്ഖാ​ൻ,​ ​വൈ​സ് ​ചെ​യ​ർ​മാ​ൻ​ ​കെ.​എ.​ശി​വ​ൻ,​ ​എം.​യു.​ക​ബീ​ർ,​ ​സ​മീ​റ​ ​വി.​എ​ച്ച് ​തു​ട​ങ്ങി​യ​വ​ർ​ ​പ​ങ്കെ​ടു​ത്തു.