തൃപ്രയാർ: നാട്ടിക പഞ്ചായത്ത് ആരോഗ്യ മേളയുടെ ഭാഗമായി സ്‌കൂൾ വിദ്യാർത്ഥികൾക്കായി നടത്തിയ ചിത്രരചനാ മത്സരം പഞ്ചായത്ത് വൈസ് പ്രസിഡന്റ് രജനി ബാബു ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.കെ.സന്തോഷ് അദ്ധക്ഷത വഹിച്ചു. കെ.ബി.ഷണ്മുഖൻ, ബിന്ദു പ്രദീപ്, പ്രിൻസിപ്പൽ ഡോ.പി.എസ്.ജയ, സവിത ടീച്ചർ, കെ.ആർ.ദാസൻ, സെന്തിൽ കുമാർ, നികിത, പി.രാധാകൃഷ്ണൻ, സുരേഷ് ഇയ്യാനി, സി.എസ്.മണികണ്ഠൻ, ശ്രീദേവി മാധവൻ, ഗ്രീഷ്മ സുഖിലേഷ്, ഐഷാബി അബ്ദുൽ ജബ്ബാർ എന്നിവർ പ്രസംഗിച്ചു. വിജയികൾക്ക് കോളേജ് പ്രിൻസിപ്പൽ ഡോ.പി.എസ്.ജയ ട്രോഫി വിതരണം ചെയ്തു.

എൽ.പി വിഭാഗത്തിൽ കെ.എം.യു.പി.സ്‌കൂളിലെ അവനീത് അനന്ദൻ ഒന്നാം സ്ഥാനവും നാട്ടിക ഈസ്റ്റ്. യു.പി സ്‌കൂളിലെ മുഹമ്മദ് ഫർഹാൻ രണ്ടാം സ്ഥാനവും, ഫിഷറീസ് എൽ.പി സ്‌കൂളിലെ അതുല്യ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. യു.പി. വിഭാഗത്തിൽ ഫിഷറീസ് ഹൈ സ്‌കൂളിലെ രാം മാധവ് ഒന്നാം സ്ഥാനവും നാട്ടിക ഈസ്റ്റ് യു.പി സ്‌കൂളിലെ അഭയ് കൃഷ്ണ രണ്ടാം സ്ഥാനവും തൃപ്രയാർ എ.യു.പി സ്‌കൂളിലെ അർജ്ജുൻ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഹൈ സ്‌കൂൾ വിഭാഗത്തിൽ ഫിഷറീസ് ഹൈ സ്‌കൂളിലെ ശ്രീലത ഒന്നാം സ്ഥാനവും എസ്.എൻ ട്രസ്റ്റ് ഹൈ സ്‌കൂളിലെ അക്ഷയ് രണ്ടാം സ്ഥാനവും ആദി കൃഷ്ണ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.