തളിക്കുളം: സ്‌നേഹതീരത്ത് കടലേറ്റം ശക്തം. കുഴിപ്പൻ തിരമാലകൾ കരയെടുക്കുന്നത് തുടരുന്നു. പ്രൊട്ടക്‌ഷൻ ആൻഡ് പൊലീസ് അസിസ്റ്റന്റ് സെന്റർ കെട്ടിടത്തിനും ഭീഷണിയുണ്ട്. കടൽഭിത്തിക്ക് വടക്ക്, തെക്ക് ഭാഗങ്ങളിലും കടലേറ്റം ശക്തമാണ്. പത്താംകല്ല് ബീച്ച് അറപ്പത്തോടിന് സമീപത്ത് നിരവധി തെങ്ങുകൾ കടപുഴകിയിട്ടുണ്ട്.