binni
ഫയർവർക്‌സ് ഡീലേഴ്‌സ് അസോസിയേഷൻ തൃശൂർ ജില്ലാ സമ്മേളനം വ്യാപാരി വ്യവസായി സമിതി സംസ്ഥാന ജോയിന്റ് സെക്രട്ടറി ബിന്നി ഇമ്മട്ടി ഉദ്ഘാടനം ചെയ്യുന്നു

തൃശൂർ: ഫയർവർക്‌സ് ഡീലേഴ്‌സ് അസോസിയേഷൻ തൃശൂർ ജില്ലാ സമ്മേളനം കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി സംസ്ഥാന ജോയിന്റ് സെക്രട്ടറി ബിന്നി ഇമ്മട്ടി ഉദ്ഘാടനം ചെയ്തു. എഫ്.ഡി.എ ജില്ലാപ്രസിഡന്റ് വി. ഉണ്ണിക്കൃഷ്ണൻ അദ്ധ്യക്ഷനായി. വ്യാപാരി വ്യവസായി സമിതി ജില്ലാ സെക്രട്ടറി മിൽട്ടൺ ജെ. തലക്കോട്ടൂർ മെമ്പർഷിപ്പ് കാമ്പയിൻ ഉദ്ഘാടനം ചെയ്തു. കെ.എം. ലെനിൻ, ചെറിയാച്ചൻ നെല്ലിശ്ശേരി, ടോണി സൈമൺ, ബാബു ആന്റണി മുഖ്യപ്രഭാഷണം നടത്തി.
ഫയർവർക്‌സ് ഡീലേഴ്‌സ് അസോസിയേഷൻ തൃശൂർ ജില്ലാ കമ്മിറ്റി ഭാരവാഹികളായി പ്രസിഡന്റ് ചെറിയാച്ചൻ നെല്ലിശ്ശേരി, സെക്രട്ടറി പി.കെ. ബിജു, ട്രഷറർ ജി. വിനോദ്, വൈസ് പ്രസിഡന്റുമാരായി ടോണി സൈമൺ, കെ.എം. അനിൽകുമാർ, സി.എ. വിൽസൺ, ജോയിന്റ് സെക്രട്ടറിമാരായി ഡേവിഡ് വിൻസെന്റ്, പുഷ്‌കരൻ കെ.വി., വിനീഷ് എം.വി എന്നിവരെ തെരഞ്ഞെടുത്തു.