kazhibram-temple

എടമുട്ടം : കഴിമ്പ്രം വാഴപ്പുള്ളി ശ്രീ രാജരാജേശ്വരി ക്ഷേത്ര ഭരണ സമിതിയും ആർട്സ് ഒഫ് ലിവിംഗും സംയുക്തമായി ക്ഷേത്ര ഹാളിൽ ഗുരു പൂർണിമ ആഘോഷിച്ചു. സത് സംഗ് ധ്യാനവും ഗുരു പൂജയും ആശ്രമ ഗായകൻ മുരുകദാസ് ചന്ദ്രന്റെ മുഖ്യ കാർമികത്വത്തിൽ നടന്നു. വാഴപ്പുള്ളി ക്ഷേത്രം പ്രസിഡന്റ് ഉണ്ണിക്കൃഷ്ണൻ വി.യു അദ്ധ്യക്ഷത വഹിച്ചു. ക്ഷേത്ര ഭാരവാഹികളായ വി.ആർ.രാധാകൃഷ്ണൻ, വി.കെ.ഹരിദാസ്, ആർട്സ് ഒഫ് ലിവിംഗ് ഭാരവാഹികളായ കണ്ണൻ എൻ.ടി, രേഖ കണ്ണൻ, പ്രീതി സുരേഷ്, ശോഭ ഉണ്ണി, രാജീവ്‌ ഞാറ്റുവെട്ടി, ശാന്ത ടീച്ചർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.