
തൃപ്രയാർ: നാട്ടിക പഞ്ചായത്ത് ആരോഗ്യ മേളയുടെ ഭാഗമായി നടന്ന ഭക്ഷ്യമേള നാട്ടിക ശ്രീനാരായണ കോളേജ് പ്രിൻസിപ്പാൾ ഡോ.പി.എസ്.ജയ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് രജനി ബാബു അദ്ധ്യക്ഷത വഹിച്ചു. പ്രമുഖ പാചക വിദഗ്ദ്ധ പ്രതിഭ രാമു മുഖ്യാതിഥിയായി. ഹെൽത്ത് ഇൻസ്‌പെക്ടർ ടി.പി.ഹനീഷ്കുമാർ, പഞ്ചായത്തംഗം ബിന്ദു പ്രദീപ്, എസ്.എൻ.കോളേജ് ഹെൽത്ത് ക്ലബ് കോ ഓർഡിനേറ്റർ സവിത നന്ദനൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജൂബി പ്രദീപ്, സുരേഷ് ഇയ്യാനി, സി.എസ് മണികണ്ഠൻ എന്നിവർ പ്രസംഗിച്ചു. ഭക്ഷ്യ മേളയിൽ അങ്കണവാടി, കുടുംബശ്രീ പ്രവർത്തകർ, എസ്.എൻ കോളേജ് ഹെൽത്ത് ക്ലബ്‌അംഗങ്ങൾ എന്നിവർ തയ്യാറാക്കിയ രുചികരമായ വിഭവങ്ങളുടെ പ്രദർശനവും നടന്നു. ഉച്ചയ്ക്ക് ശേഷം ജീവിതശൈലിയും ഭക്ഷണക്രമീകരണവും എന്ന വിഷയത്തിൽ നടന്ന സെമിനാർ പഞ്ചായത്തംഗം കെ.കെ സന്തോഷ് ഉദ്ഘാടനം ചെയ്തു. ചാവക്കാട് താലൂക്ക് ആശുപത്രിയിലെ ഡയറ്റീഷൻ ഹൈലി തോമസ് ക്ലാസെടുത്തു.