ചേലക്കര: ഇന്നലെ ഉണ്ടായ മഴയിലും കാറ്റിലും ചേലക്കര മേഖലയിൽ പല ഇടങ്ങളിലും നാശ നഷ്ടമുണ്ടായി. തോന്നൂർക്കര കറുപ്പൻ വീട്ടിൽ റസിയയുടെ വീട്ടിലേക്ക് തേക്ക് മരം കടപുഴകി വീടിന് മുകളിലേക്ക് വീണു. വീടിന്റ മേൽക്കൂര തകർന്നു. മായന്നൂർ കൂട്ടിൽമുക്ക് ചാവക്കാട്ട് പടിക്കൽ ലീലാവതിയുടെ വീട് ഇടിഞ്ഞു വീണു.