1

തൃശൂർ: സംസ്ഥാന സർക്കാരിന്റെ ആർദ്രകേരളം പുരസ്‌കാരങ്ങളിൽ തൃശൂരിന് നേട്ടം. അഞ്ച് പുരസ്‌കാരങ്ങളാണ് ജില്ലയ്ക്ക് ലഭിച്ചത്. സംസ്ഥാന തലത്തിൽ ബ്ലോക്ക് പഞ്ചായത്ത് വിഭാഗത്തിൽ ഒന്നാം സ്ഥാനം മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്തിനും കോർപറേഷൻ വിഭാഗത്തിൽ രണ്ടാം സ്ഥാനം തൃശൂർ കോർപറേഷനും ലഭിച്ചു. ജില്ലാതല പഞ്ചായത്ത് വിഭാഗത്തിൽ ഒന്നാം സ്ഥാനം വേളൂക്കര പഞ്ചായത്തും രണ്ടാം സ്ഥാനം വരവൂർ പഞ്ചായത്തും മൂന്നാം സ്ഥാനം പാറളം ഗ്രാമപഞ്ചായത്തും കരസ്ഥമാക്കി.

ആർദ്രകേരളം പുരസ്കാരം
നവകേരള കർമ്മ പദ്ധതിയുടെ ഭാഗമായുള്ള ആർദ്രം മിഷന്റെ പ്രവർത്തനങ്ങളുടെ പശ്ചാത്തലത്തിലാണ് ആരോഗ്യ മേഖലയിൽ മികച്ച പ്രവർത്തനം കാഴ്ചവയ്ക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് ആർദ്രകേരളം പുരസ്‌കാരം നൽകുന്നത്. 10 ലക്ഷം രൂപയാണ് പുരസ്‌കാര തുക.