കാഞ്ഞാണി: ചൂരക്കോട് ശ്രീ ദുർഗ്ഗഭഗവതി ക്ഷേത്രത്തിലെ രാമായണ മാസാചരണം ജൂലായ് 17 മുതൽ ആഗസ്റ്റ് 16 വരെ വിപുലമായ പരിപാടികളോടെ ആചരിക്കുമെന്ന് ക്ഷേത്രം ഉപദേശക സമിതി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ഞായറാഴ്ച്ച രാവിലെ 8.30ന് സംഗീത സംവിധായകൻ വിദ്യാധരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യും.
തുടർന്നുള്ള എല്ലാ ദിവസവും രാവിലെ ഏഴ് മുതൽ 10 വരെ രാമായണ പാരായണം നടക്കും. പ്രസാദ ഊട്ട്, ജൂലായ് 18 മുതൽ 23 വരെ വൈകീട്ട് 6 മുതൽ 7വരെ വെള്ളത്തിട്ട് കിഴക്കേടത്ത് മനയിലെ മാധവൻ നമ്പൂതിരിയുടെ വാത്മീകി രാമായണ പ്രഭാഷണം, ആനയൂട്ട്, ഗജപൂജ, ഇല്ലം നിറ, നിറപൂത്തിരി, സമൂഹ ഭഗവത് സേവ, എല്ലാ ദിവസവും ചുറ്റുവിളക്ക് എന്നിങ്ങനെ വിവിധ പരിപാടികളാണ് ഒരുക്കിയിട്ടുള്ളതെന്ന് ഭാരവാഹികൾ പറഞ്ഞു. കൂടൽമാണിക്യം ക്ഷേത്രം മുൻ ചെയർമാൻ പി.എൻ.ശങ്കരൻ നമ്പൂതിരി, ചൂരക്കോട് ക്ഷേത്രം ഉപദേശക സമിതി പ്രസിഡന്റ് നാരായണൻ, സെക്രട്ടറി രാജീവ് സുകുമാരൻ, ട്രഷറർ ഗിരീഷ് കുമാർ, ദേവസ്വം ഓഫീസർ പ്രകാശൻ മുല്ലനേഴി എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.