
കാഞ്ഞാണി: മണലൂർ പഞ്ചായത്ത് ബി.ജെ.പി കമ്മിറ്റി നേതൃയോഗവും കേന്ദ്രസർക്കാർ പദ്ധതിയുടെ ഗുണഭോക്തൃസംഗമവും കാഞ്ഞാണിയിൽ നടത്തി. കേന്ദ്രമന്ത്രി അശ്വിനികുമാർ ചൗബെ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് സി.എസ് അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി.രമേശ്, ജില്ല പ്രസിഡന്റ് അഡ്വ.അനിൽകുമാർ, ജില്ലാ ജനറൽ സെക്രട്ടറിമാരായ അഡ്വ.കെ.ആർ.ഹരി, ജസ്റ്റിൻ ജേക്കബ്, കർഷകമോർച്ച ജനറൽ സെക്രട്ടറി എ.ആർ.അജിഘോഷ്, സുജയ് സേനൻ, സർജു തൊയ്ക്കാവ്, ധനീഷ്, സുജിത്ത് പണ്ടാരിയ്ക്കൽ തുടങ്ങിയവർ സംസാരിച്ചു.