crp3
ചകിരിക്കൂടുകൾ

തൃശൂർ: പ്ളാസ്റ്റിക് കവറുകൾ ഉപേക്ഷിച്ച് ചകിരിക്കൂടുകളിൽ ചേക്കേറുകയാണ് വനം വകുപ്പിലെ ചെടികൾ. പാലക്കാട്ടും മലപ്പുറത്തും കണ്ണൂരും ചകിരിക്കൂടിലാക്കിയ ചെടികളാണ് ഇപ്പോൾ നൽകുന്നത്.ഇത്തരത്തിൽ രണ്ടു ലക്ഷത്തോളം വിതരണം ചെയ്തുകഴിഞ്ഞു.

ഏകദേശം 50 ലക്ഷത്തിലേറെ തൈകളാണ് സംസ്ഥാനത്ത് ഒരു വർഷം പ്ളാസ്റ്റിക് കവറുകളിൽ വിതരണം ചെയ്തിരുന്നത്.

പറമ്പിക്കുളം ഡിവിഷനിലെ പൊള്ളാച്ചിയിലാണ് ചകിരിക്കൂട് നിർമ്മാണ യൂണിറ്റ്. രണ്ട് കൊല്ലം മുമ്പ് തുടങ്ങിയ ചെറിയ യൂണിറ്റ്, കഴിഞ്ഞ മാസാവസാനം, ഗ്യാസ് അതോറിറ്റി ഒഫ് ഇന്ത്യ ലിമിറ്റഡിന്റെ (ഗെയിൽ) ധനസഹായത്തോടെ വിപുലീകരിച്ചു.

ഒരു ദിവസം 3,000 - 3,500 കൂടുകളുണ്ടാക്കുമെന്ന് മേൽനോട്ടം വഹിക്കുന്ന വനംവകുപ്പ് ഉദ്യോഗസ്ഥൻ ദീപക് കുമാർ പറഞ്ഞു. പരിസ്ഥിതി സംരക്ഷണവും കോളനി നിവാസികൾക്ക് തൊഴിലുമാണ് ലക്ഷ്യം. കൃഷിഭവനും നഴ്‌സറികളും വഴിയുള്ള തൈ വിതരണത്തിനും ചകിരിക്കൂടുകൾ ഉപയോഗിച്ചാൽ പ്‌ളാസ്റ്റിക് മാലിന്യത്തിന്റെ തോത് ഗണ്യമായി കുറയ്ക്കാം.

ചകിരിക്കൂട് (കയർ റൂട്ട് ട്രൈനർ)

ഗ്‌ളാസിന്റെ രൂപവും വലിപ്പവും.ചകിരിനാര് ആറ് മാസത്തിനുള്ളിൽ മണ്ണിൽ അലിയും. ചകിരിപ്പാളി യന്ത്രത്തിലെ അച്ചിൽ അമർത്തിയാണ് നിർമ്മാണം. ചകിരിപ്പാളി വാങ്ങുന്നത് പൊള്ളാച്ചിയിൽ നിന്ന്.

യന്ത്രത്തിന്റെ വില:

13 ലക്ഷം

പ്രതിദിന ഉത്പാദനം:

3,000 - 3,500

കൂടിന്റെ വില:

8 രൂപ

നിർമ്മാണച്ചെലവ്:

7 രൂപ

ഇതുവരെ ഉപയോഗിച്ച

ചകിരിക്കൂടുകൾ

2 ലക്ഷം

''ആവശ്യത്തിന് അനുസരിച്ച് ഇപ്പോൾ ഉത്പാദിപ്പിക്കാൻ കഴിയുന്നില്ല. കൂടുതൽ യൂണിറ്റുകൾ തുടങ്ങണം

എസ്. വൈശാഖ്
ഡെപ്യൂട്ടി ഡയറക്ടർ, പറമ്പിക്കുളം ടൈഗർ റിസർവ്‌