chuzhali

തൃശൂർ: ജില്ലയിൽ ഇന്നലെയും വീശിയ മിന്നൽച്ചുഴലിയിൽ പാണഞ്ചേരി, പുത്തൂർ, നടത്തറ പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിലെ നിരവധി വീടുകൾ തകർന്നു. നൂറുകണക്കിന് ഫലവൃക്ഷങ്ങൾ നിലംപൊത്തി. വീടുകളുടെ മേൽക്കൂരയിലെ ഷീറ്റുകൾ പറന്നുപോയി. ആർക്കും പരിക്കില്ല. ചെന്നായ്പ്പാറ കുരിശുപടി അരനയ്ക്കൽ പ്രദുലിന്റെ വീടിന്റെ മേൽക്കൂരയുടെ ഷീറ്റ് നിലംപതിച്ചു. ഈ സമയം പ്രദുലും അമ്മയും വീട്ടിലുണ്ടായിരുന്നു.

സമീപവീടുകളിലെ ഓടുകളും പറന്നുപോയി. വിവിധ പ്രദേശങ്ങളിൽ മരങ്ങൾ ഒടിഞ്ഞുവീണ് വ്യാപകമായ നഷ്ടം സംഭവിച്ചിട്ടുണ്ട്. നടത്തറ, ചേരുംകുഴി, മുളയം എന്നീ പ്രദേശങ്ങളിൽ കാറ്റ് നാശനഷ്ടങ്ങളുണ്ടാക്കി. വീടുകൾക്ക് മുകളിൽ മരങ്ങൾ വീണു. കൃഷിനാശവും ഉണ്ടായി. വൈദ്യുതി പോസ്റ്റും ഒടിഞ്ഞുവീണു. വൈദ്യുതി ബന്ധം പുന:സ്ഥാപിക്കാൻ സമയമെടുക്കുമെന്ന് അധികൃതർ വ്യക്തമാക്കി. വ്യാഴാഴ്ച, ചേർപ്പ്, ഊരകം, ചാഴൂർ, ആലപ്പാട്, പുള്ള്, തൃപ്രയാർ, ചാവക്കാട്, തളിക്കുളം മേഖലകളിൽ ഉണ്ടായ മിന്നൽച്ചുഴലിയിൽ നൂറുകണക്കിന് വീടുകളാണ് നാശനഷ്ടം സംഭവിച്ചത്. ചേർപ്പ്, ഊരകം മേഖലകളിൽ മാത്രം 75ലേറെ വീടുകൾക്ക് നാശം സംഭവിച്ചിരുന്നു.


ഫാ​നും മേ​ൽ​ക്കൂ​രയും പ​റ​ന്ന് ​അ​യ​ൽ​വീ​ട്ടിൽ

തൃ​ശൂ​ർ​:​ ​ന​ട​ത്ത​റ,​ ​പാ​ണ​ഞ്ചേ​രി,​ ​പു​ത്തൂ​ർ​ ​മേ​ഖ​ല​യി​ൽ​ ​വീ​ശി​യ​ ​അ​തി​ശ​ക്ത​മാ​യ​ ​ചു​ഴ​ലി​യി​ൽ​ ​വീ​ടി​ൻ്റെ​ ​മേ​ൽ​ക്കൂ​ര​യി​ലെ​ ​ഷീ​റ്റും​ ​ഫാ​നും​ ​പ​റ​ന്നു​വീ​ണ​ത് ​അ​യ​ൽ​വീ​ടി​ൻ്റെ​ ​മേ​ൽ​ക്കൂ​ര​യി​ൽ. ന​ട​ത്ത​റ​ ​ചേ​രും​കു​ഴി​യി​ൽ​ ​രാ​വി​ലെ​ ​ആ​റ​ര​യോ​ടെ​യു​ണ്ടാ​യ​ ​ശ​ക്ത​മാ​യ​ ​കാ​റ്റി​ലാ​ണ് ​വ്യാ​പ​ക​ ​നാ​ശ​ ​ന​ഷ്ട​മു​ണ്ടാ​യ​ത്.​ ​രാ​വി​ലെ​ ​അ​ധി​ക​മാ​ളു​ക​ൾ​ ​ഉ​ണ്ടാ​വാ​തി​രു​ന്ന​തി​നാ​ൽ​ ​അ​പ​ക​ടം​ ​ഒ​ഴി​വാ​യി.​ ​വൈ​ദ്യു​തി​ ​ലൈ​നു​ക​ൾ​ ​പൊ​ട്ടി​വീ​ണ​തി​നാ​ൽ,​ ​ഏ​റെ​ ​നേ​രം​ ​വൈ​ദ്യ​തി​ ​മു​ട​ങ്ങി.​ ​റ​ബ്ബ​ർ,​ ​തെ​ങ്ങ്,​ ​ജാ​തി,​ ​പ​ച്ച​ക്ക​റി​ക​ൾ​ ​എ​ന്നി​വ​ ​ന​ശി​ച്ചു.​ ​എ​ട്ട് ​വീ​ടു​ക​ൾ​ക്ക് ​ഭാ​ഗി​ക​മാ​യി​ ​കേ​ടു​പാ​ടു​ണ്ടാ​യി.​ ​ഏ​താ​നും​ ​മി​നി​റ്റു​ ​മാ​ത്രം​ ​നീ​ണ്ട​ ​കാ​റ്റ് ​മേ​ഖ​ല​യി​ൽ​ ​വ്യാ​പ​ക​ ​നാ​ശം​ ​വി​ത​യ്ക്കു​ക​യാ​യി​രു​ന്നു. പു​ത്തൂ​ർ​ ​പ​ഞ്ചാ​യ​ത്തി​ലെ​ ​വെ​ള്ള​ക്കാ​രി​ത്ത​ടം,​ ​കൊ​ളാ​ക്കു​ണ്ട്,​ ​ചെ​ന്നാ​യ്പ്പാ​റ,​ ​പാ​ണഞ്ചേ​രി​ ​പ​ഞ്ചാ​യ​ത്തി​ലെ​ ​കു​ന്ന​ത്ത​ങ്ങാ​ടി​ ​എ​ന്നി​വി​ട​ങ്ങ​ളി​ലു​ണ്ടാ​യ​ ​ചു​ഴ​ലി​ക്കാ​റ്റി​ൽ​ ​കൃ​ഷി​നാ​ശം​ ​നേ​രി​ട്ടു.​ ​കു​ന്ന​ത്ത​ങ്ങാ​ടി​യി​ൽ​ ​വീ​ടു​ക​ൾ​ക്കും​ ​മ​റ്റി​ട​ങ്ങ​ളി​ൽ​ ​കാ​ർ​ഷി​ക​ ​വി​ള​ക​ൾ​ക്കു​മാ​ണ് ​നാ​ശ​ന​ഷ്ടം​ ​ഉ​ണ്ടാ​യ​ത്.​ ​കു​ന്ന​ത്ത​ങ്ങാ​ടി​യി​ൽ​ ​ആ​റ് ​വീ​ടു​ക​ൾ​ക്കാ​ണ് ​കേ​ടു​പാ​ടു​ണ്ടാ​യ​ത്.

ഉടൻ സാമ്പത്തിക സഹായം നൽകണമെന്ന് എം.പി.

നടത്തറ - ചെന്നായ്പാറ ചേരുംകുഴി, ഊരകം, ചേർപ്പ്, ചേനം അരിമ്പൂർ, മുല്ലശ്ശേരി ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ കഴിഞ്ഞദിവസമുണ്ടായ ശക്തമായ ചുഴലിക്കാറ്റിലും പേമാരിയിലും വ്യാപകമായ നാശ നഷ്ടമാണുണ്ടായിട്ടുള്ളതെന്നും നാശനഷ്ടം സംഭവിച്ചവർക്ക് അടിയന്തരമായി സാമ്പത്തിക സഹായം നൽകി സംരക്ഷിക്കണമെന്ന് റവന്യു മന്ത്രിയോടും ജില്ലാ കളക്ടറോടും ആവശ്യപ്പെട്ടതായും ടി.എൻ.പ്രതാപൻ എം.പി. പറഞ്ഞു. വീടുകൾ പൂർണ്ണമായും ഭാഗികമായും തകർന്നിട്ടുണ്ട്. ആരാധനാലയങ്ങൾക്കും നാശമുണ്ടായി. മുല്ലശ്ശേരിയിൽ കുന്നിടിഞ്ഞുവീണ് വീട് തകർന്ന ബാബുവിനേയും കുടുംബത്തേയും പുനരധിവസിപ്പിക്കണം.കടൽ ക്ഷോഭവും രൂക്ഷമാണ്. കളക്ടറും ഇറിഗേഷൻ വകുപ്പും പ്രദേശം സന്ദർശിച്ച് അടിയന്തര നടപടി സ്വീകരിക്കണമെന്നും എം.പി ആവശ്യപ്പെട്ടു.

മ​ന്ത്രി​ ​ഇ​ന്ന് സ​ന്ദ​ർ​ശ​നം​ ​ന​ട​ത്തും

തൃ​ശൂ​ർ​:​ ​ന​ട​ത്ത​റ,​ ​പാ​ണ​ഞ്ചേ​രി​ ​പ​ഞ്ചാ​യ​ത്തു​ക​ളി​ൽ​ ​മി​ന്ന​ൽ​ച്ചു​ഴ​ലി​ ​ബാ​ധി​ച്ച​ ​പ്ര​ദേശ​ങ്ങ​ൾ​ ​റ​വ​ന്യൂ​മ​ന്ത്രി​ ​കെ.​രാ​ജ​ൻ​ ​ഇ​ന്ന്
വൈ​കി​ട്ട് ​നാ​ലി​ന് ​സ​ന്ദ​ർ​ശി​ക്കും.​ ​ക​ള​ക്ട​ർ​ ​അ​ട​ക്ക​മു​ള്ള​ ​ജി​ല്ല​യി​ലെ​ ​ഉ​ന്ന​ത​ ​ഉ​ദ്യോ​ഗ​സ്ഥ​രും​ ​മ​ന്ത്രി​ക്കൊ​പ്പ​മു​ണ്ടാ​കും.