c

ചേർപ്പ്: മിന്നൽ ചുഴലിയടിച്ച് നാശം വിതച്ച ചേർപ്പ് മേഖലയിൽ സി.സി. മുകന്ദൻ എം.എൽ.എ സന്ദർശനം നടത്തി. നൂറോളം വീടുകളിലാണ് നാശനഷ്ടമുണ്ടായത്. പറമ്പുകളിലെ തേക്ക്, വീട്ടി തുടങ്ങിയ മരങ്ങൾ വനംവകുപ്പിന്റെ പാസില്ലാതെ മുറിച്ചുമാറ്റാനാകില്ലെന്നത് ആശങ്ക സൃഷ്ടിക്കുന്നുണ്ടെന്ന് എം.എൽ.എ പറഞ്ഞു.

കളക്ടറും, തഹസിൽദാരുമായി ബന്ധപ്പെട്ട് അടിയന്തര സഹായം സർക്കാരിൽ നിന്നും ലഭ്യമാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം ഉറപ്പു നൽകി. ചേർപ്പ് വില്ലേജ് ഓഫീസർ പി.ജി. സുരേന്ദ്രൻ, സി.പി.ഐ മണ്ഡലം സെക്രട്ടറി പി.വി. അശോകൻ, വി.എം. വിനോദ്, വില്ലേജ് അസിസ്റ്റന്റ് ദീപു, പി.എ. അസ്ഹർ മജീദ്, ജനസേവാദൾ പ്രവർത്തകരായ ടി.എച്ച്. ഷംനാസ്, റഫീഖ്, ബിനു, സന്തോഷ് തെക്കൂട്ട് എന്നിവർ എം.എൽ.എയ്‌ക്കൊപ്പം സ്ഥലത്തെത്തിയിരുന്നു.