വരന്തരപ്പിള്ളി: ചിമ്മിനി വന്യജീവി സങ്കേതം സന്ദർശിച്ച കേന്ദ്ര മന്ത്രി അശ്വനികുമാർ ചൗബേ ചിമ്മിനിയിലെ ടൂറിസം സാദ്ധ്യതകളെക്കുറിച്ച് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി. സെൻട്രൽ സർക്കിൾ ഫോറസ്റ്റ് കൺസർവേറ്റർ അനൂപ്, പീച്ചി വൈൽഡ് ലൈഫ് വാർഡൻ പി.എം. പ്രഭു, പീച്ചി അസിസ്റ്റന്റ് വാർഡൻ എം.എ. അനീഷ്, ചിമ്മിനി അസിസ്റ്റന്റ് വാർഡൻ എ.വി. അജയകുമാർ, ഇറിഗേഷൻ എക്‌സിക്യൂട്ടിവ് എൻജിനിയർ ജയലാൽ എന്നിവരുമായാണ് ചർച്ച നടത്തിയത്. തുടർന്ന് പേരാൽ തൈ നട്ടു. രണ്ട് മാസമായി മുടങ്ങിക്കിടന്നിരുന്ന ചിമ്മിനിയിലെ ട്രൈബൽ വാച്ചർമാരുടെ ശമ്പളം വിതരണത്തിനുള്ള കേന്ദ്ര ഫണ്ട് ലഭ്യമാക്കാനുള്ള ഉത്തരവ് മന്ത്രി നൽകി. ചിമ്മിനിയിലെ വികസന ആവശ്യവുമായി ബി.ജെ.പി, കർഷക മോർച്ച, ഗ്രാമ പഞ്ചായത്ത് അധികൃതർ എന്നിവരുടെ നിവേദനങ്ങൾ മന്ത്രിക്ക് കൈമാറി.