പുതുക്കാട്: ചെങ്ങാലൂരിൽ ഡെങ്കിപ്പനി മരണം നടന്ന വീട് പഞ്ചായത്ത് പ്രസിഡന്റ് കെ.എം. ബാബുരാജ്, മറ്റത്തൂർ ഹെൽത്ത് സൂപ്പർവൈസർ ടി.വി. രാമദാസ്, പഞ്ചായത്ത് അംഗങ്ങളായ രതി ബാബു, പ്രീതി ബാലകൃഷ്ണൻ, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ എ.എസ്. മനീഷ, ആശ പ്രവർത്തകർ എന്നിവർ സന്ദർശിച്ചു. പ്രദേശത്ത് കൊതുകിന്റെ ഉറവിട നശീകരണം, പനി സർവേ, ഫോഗിംഗ് തുടങ്ങിയ പ്രതിരോധ നടപടികൾ സ്വീകരിച്ചു.
ചെങ്ങാലൂർ: ഡെങ്കിപ്പനി ബോധവത്കരണം നടന്നു. പഞ്ചായത്ത് പ്രസിഡന്റ് കെ.എം. ബാബുരാജ് ഉദ്ഘാടനം ചെയ്തൂ. മറ്റത്തൂർ സാമൂഹിക ആരോഗ്യ കേന്ദ്രം ഹെൽത്ത് സൂപ്പർ വൈസർ രാമദാസ് ഡെങ്കിപ്പനിയെകുറിച്ച് ക്ലാസ് എടുത്തു. ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ എ.എസ്. മനീഷ, ആശാ പ്രവർത്തക ഷീല എന്നിവർ സംസാരിച്ചു. ആരോഗ്യ ജാഗ്രത പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കുന്നതിനും ഇന്റർ സെക്ടറൽ കോ-ഓർഡിനേഷൻ മീറ്റിംഗ് നടത്തുന്നതിനും തീരുമാനിച്ചതായി പ്രസിഡന്റ് അറിയിച്ചു.