manappuram-foundation

വലപ്പാട്: മണപ്പുറം ഫൗണ്ടേഷന്റെയും ടൈപ്പ് 1 ഡയബറ്റിസ് ഫൗണ്ടേഷന്റെയും നേതൃത്വത്തിൽ ടൈപ്പ് 1 ഡയബറ്റിസ് ബാധിതരായ കുട്ടികൾക്ക് മൂന്നു ലക്ഷത്തോളം രൂപയുടെ ഗ്ലൂക്കോമീറ്റർ സ്ട്രിപ്പുകൾ ഈ വർഷവും വിതരണം ചെയ്തു.

തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ എം‌.വി.ഗോവിന്ദൻ മാസ്റ്റർ യോഗം ഉദ്ഘാടനം ചെയ്തു.

ടൈപ്പ് വൺ ഡയബറ്റിസ് ഫൗണ്ടേഷൻ പ്രസിഡന്റ് ഫാ.ജീവൻ ജേക്കബ് അദ്ധ്യക്ഷത വഹിച്ചു. മണപ്പുറം ഫൗണ്ടേഷൻ സി.ഇ.ഒ ജോർജ് ഡി.ദാസ് പദ്ധതി വിശദീകരിച്ചു. ജോയിന്റ് സെക്രട്ടറി സെറീന സി.ദാസ്, ജനറൽ സെക്രട്ടറി ഷിഹാബുദ്ദീൻ, വർക്കിംഗ് പ്രസിഡന്റ് ഷാനവാസ്, ട്രഷറർ ജയചന്ദ്രൻ, ടൈപ്പ് വൺ ഫൗണ്ടേഷൻ എന്നിവർ പങ്കെടുത്തു

സാമൂഹികപ്രതിബദ്ധത വിഭാഗം പ്രതിനിധി ശിൽപ ട്രീസ സെബാസ്റ്റ്യൻ നേതൃത്വം നൽകി. ഈ വർഷത്തെ സി.എസ്.ആർ പദ്ധതിയിലുൾപ്പെടുത്തിയാണ് പദ്ധതി സമർപ്പിച്ചത്.