1
തൃ​ശൂ​ർ​ ​വ​ട​ക്കു​ന്നാ​ഥ​ക്ഷേ​ത്ര​ത്തി​ൽ​ ​ഇ​ന്ന് ​ന​ട​ക്കു​ന്ന​ ​ആ​ന​യൂ​ട്ടി​ന് ​മു​ന്നോ​ടി​യാ​യി ​ആ​ഷ്ട​ദ്ര​വ്യ​ ​മ​ഹാ​ഗ​ണ​പ​തി​ ​ഹോ​മ​ത്തി​നു​ള്ള​ ​നാ​ളി​കേ​ര​ ​കൊ​ത്തു​ക​ൾ​ ​ഒ​രു​ക്കു​ന്നു.

തൃശൂർ: ഇന്ന് കർക്കടകം ഒന്ന്, വടക്കുന്നാഥനിൽ കരിവീരൻമാർക്ക് ഊട്ട്. വിപുലമായി നടക്കുന്ന ആനയൂട്ടും മഹാഗണപതി ഹോമവും കൊവിഡ് മൂലം കഴിഞ്ഞ രണ്ടുവർഷങ്ങളായി പരിമിതമായ ചടങ്ങുകളിൽ ഒതുക്കിയിരുന്നു. ഇക്കുറി 50 ആനകളാണ് ആനയൂട്ടിൽ പങ്കെടുക്കുക.
പുലർച്ചെ വടക്കുന്നാഥ ക്ഷേത്രത്തിൽ അഷ്ടദ്രവ്യ മഹാഗണപതി ഹോമം നടക്കും. തന്ത്രി പുലിയന്നൂർ ശങ്കരനാരായണൻ നമ്പൂതിരിപ്പാടും മേൽശാന്തി പയ്യപ്പിള്ളി മധവൻ നമ്പൂതിരിയും നേതൃത്വം നൽകും.

മഹാഗണപതി ഹോമത്തിന് 12,008 നാളികേരം 1,500 കിലോ അവൽ,750 കിലോ മലർ ,250 കിലോ എള്ള്, 2500 കിലോ ശർക്കര തടങ്ങിയവയാണ് ഉപയോഗിക്കുക, പൂജയ്ക്കു ശേഷം ഗണപതി ഹോമപ്രസാദം ഭക്തർക്കു നൽകും. ആനയൂട്ടിന് മുന്നോടിയായി വടക്കുന്നാഥൻ ചന്ദ്രശേഖരനെ ആദരിക്കും.

ഔഷദക്കൂട്ടുള്ള ചോറാണ് വലിയ ഉരുളകളായി ആനകൾക്ക് നൽകുക. ആയിരക്കണക്കിനു ഭക്തജനങ്ങൾ പങ്കെടുക്കുമെന്നതിനാൽ വൻ ഒരുക്കങ്ങളാണ് വടക്കുന്നാഥ ക്ഷേത്രത്തിൽ ഒരുക്കിയിരിക്കുന്നത്.


രാമയണശീലുകളിൽ ഇനി നാടും നഗരവും

കർക്കടകത്തിൽ വീടുകളിലും ക്ഷേത്രങ്ങളിലും രാമായണശീലുകൾ നിറയും. നാലമ്പല തീർത്ഥാടനത്തിനും ഇന്ന് തുടക്കമാകും. തൃപ്രയാർ ശ്രീരാമ ക്ഷേത്രം, ഇരിങ്ങാലക്കൂട കൂടൽ മാണിക്യം ഭരതക്ഷേത്രം, മൂഴിക്കുളം ലക്ഷ്മണ പെരുമാൾ ക്ഷേത്രം, പായമ്മൽ ശത്രുഘ്‌ന ക്ഷേത്രം എന്നിവിടങ്ങളിൽ ഒരേദിവസം ദർശനം പുണ്യമാണെന്ന വിശ്വാസത്തിൽ ഭക്തരുടെ തിരക്കേറും.

ആ​ന​ക​ൾ​ക്ക് ​സു​ഖ​ചി​കി​ത്സ

തൃ​ശൂ​ർ​:​ ​കൊ​ച്ചി​ൻ​ ​ദേ​വ​സ്വം​ ​ബോ​ർ​ഡി​ലെ​ ​ആ​ന​ക​ൾ​ക്ക് ​ആ​രോ​ഗ്യ​സം​ര​ക്ഷ​ണ​ത്തി​നും​ ​ശ​രീ​ര​പു​ഷ്ടി​ക്കു​മാ​യി​ ​ഒ​രു​മാ​സം​ ​നീ​ളു​ന്ന​ ​സു​ഖ​ചി​കി​ത്സ​ ​തി​ങ്ക​ളാ​ഴ്ച​ ​ആ​രം​ഭി​ക്കും.​ ​സു​ഖ​ചി​കി​ത്സ​യു​ടെ​ ​ഉ​ദ്ഘാ​ട​നം​ ​തി​ങ്ക​ളാ​ഴ്ച​ ​ഉ​ച്ച​തി​രി​ഞ്ഞ് 3.30​ന് ​വ​ട​ക്കു​ന്നാ​ഥ​ ​ക്ഷേ​ത്രാ​ങ്ക​ണ​ത്തി​ൽ​ ​വ​ച്ച് ​കൊ​ച്ചി​ൻ​ ​ദേ​വ​സ്വം​ ​ബോ​ർ​ഡ് ​പ്ര​സി​ഡ​ന്റ് ​വി.​ ​ന​ന്ദ​കു​മാ​ർ​ ​നി​ർ​വ​ഹി​ക്കും.​ ​വി​വി​ധ​ ​ഔ​ഷ​ധ​ങ്ങ​ൾ​ ​ചേ​ർ​ത്ത​ ​ചോ​റു​ര​ള​യും,​ ​ച്യ​വ​ന​പ്രാ​ശം,​ ​അ​രി,​ ​അ​ഷ്ട​ചൂ​ർ​ണം,​ ​മ​ഞ്ഞ​ൾ​പ്പൊ​ടി,​ ​ഉ​പ്പ്,​ ​വി​വി​ധ​ങ്ങ​ളാ​യ​ ​സി​റ​പ്പു​ക​ൾ,​ ​ഗു​ളി​ക​ക​ൾ​ ​എ​ന്നി​വ​യാ​ണ് ​ആ​ന​ക​ൾ​ക്ക് ​ന​ൽ​കു​ക.​ ​കൊ​ച്ചി​ൻ​ ​ദേ​വ​സ്വം​ ​ബോ​ർ​ഡി​ന് ​ഇ​പ്പോ​ൾ​ ​ആ​റ് ​ആ​ന​ക​ളാ​ണു​ള്ള​ത്.