r

തൃശൂർ: ജൂൺ ഒന്നിനും ജൂലായ് 15നുമിടയിൽ മൺസൂൺ മഴ ഏറ്റവും കൂടുതൽ ലഭിച്ചത് കണ്ണൂരിലെ പയ്യാവൂരിൽ, 2,246 മില്ലിമീറ്റർ. ഏറ്റവും കുറവ് തിരുവനന്തപുരം ജില്ലയിൽ, 298 മില്ലിമീറ്റർ.

ജൂലായിൽ ഇതുവരെ ഏറ്റവും കൂടുതൽ മഴ ലഭിച്ച ജില്ല കാസർകോടാണ് - 994 മില്ലിമീറ്റർ. ഏറ്റവും കുറവ് തിരുവനന്തപുരത്ത് - 117 മില്ലിമീറ്റർ.

ജൂൺ ഒന്നു മുതൽ ജൂലായ് 15 വരെയുള്ള കണക്ക് പ്രകാരം കേരളത്തിൽ 19 ശതമാനം മഴക്കുറവുണ്ട്. 2013 ജൂണിൽ 1,041.6 മില്ലിമീറ്റർ മഴ ലഭിച്ചതാണ് റെക്കാഡ്.

മഴക്കുറവ് ഇങ്ങനെ

(ജൂൺ1 - ജൂലായ് 16)

ആലപ്പുഴ: 32%

എറണാകുളം: 29%

ഇടുക്കി: 28%

കൊല്ലം: 32%

കോട്ടയം: 22%

പത്തനംതിട്ട: 37%

തിരുവനന്തപുരം:29%

തിങ്കളാഴ്ചയോടെ കാലവർഷം ദുർബലമായേക്കും. തുടർന്ന് മലയോര മേഖലയിൽ ഇടി മിന്നലോടെയുള്ള മഴയ്ക്ക് സാദ്ധ്യതയുണ്ട്.

- രാജീവൻ എരിക്കുളം, കാലാവസ്ഥാ വിദഗ്ദ്ധൻ